കൊയിലാണ്ടി:ഡ്യൂട്ടിക്കിടയിൽ വീരമൃത്യു വരിച്ച പോലീസ് സേനാംഗങ്ങളുടെ സ്മരണക്കായി കോഴിക്കോട് റൂറൽ ജില്ലാ പോലീസ് സ്മൃതി ദിനം ആചരിച്ചു. കീഴരിയൂർ പോലീസ് ക്യാമ്പിൽ വെച്ച് നടന്ന പരേഡിൽ ജില്ലാ പോലീസ് മേധാവി നിധിൻരാജ് IPS പുഷ്പചക്രം അർപ്പിച്ചു. കാക്കൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സജുഎബ്രഹാം പരേഡ് നയിച്ചു. ജില്ലയിലെ വിവിധ സബ് ഡിവിഷനുകളിലെ ഡി.വൈഎസ് പി. മാർ , സി.ഐ മാർ മറ്റ് പോലീസ് സേനാംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. രാവിലെ 8 മണിക്ക് ആരംഭിച്ച പരേഡ് 8 : 45 മണിക്ക് അവസാനിച്ചു സ്മൃതി | ദിനത്തോടനുബന്ധിച്ച് കേരളാ പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ചെസ്സ് ടൂർണ്ണമെൻറും കേരളാ പോലീസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പും നടത്തി.
Latest from Local News
മനാമ: കൊയിലാണ്ടിക്കൂട്ടം ബഹ്റൈൻ ചാപ്റ്റർ പതിനാലാം വാർഷികം ഫന്തരീന ഫെസ്റ്റ് 2025 ബിഎംസി ഹാളിൽ നിറഞ്ഞ സദസ്സിൽ വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു.
കാപ്പാട് ബീച്ചിൽ ഇന്ന് വീണ്ടും ബ്ലൂ ഫ്ലാഗ് ഉയരും. അന്താരാഷ്ട്ര നിലവാരമുള്ള മികച്ച കടലോരത്തിനാണ് ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കറ്റ് നൽകുക. ഇന്ന്
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെ.എസ്.എസ്.പി.യു) പന്തലായനി ബ്ലോക്ക് വാർഷിക സമ്മേളനം കാനത്തിൽ ജമീല എം.എൽ.എ പൊയിൽക്കാവിൽ ഉദ്ഘാടനം ചെയ്തു.
ഇന്ത്യൻ നാഷണൽ കോൺഗ്രസ് കൊയിലാണ്ടി നോർത്ത് മണ്ഡലം പതിമൂന്നാം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മാഗാന്ധി കുടുംബ സംഗമം സംഘടിപ്പിച്ചു. ഇന്ത്യൻ നാഷണൽ
വേതനവർദ്ധനവ് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ആശാ വർക്കർമാർക്ക് കെ പി സി സി ആഹ്വാനം ചെയ്ത ഐക്യദാർഢ്യം, കായണ്ണ മണ്ഡലം കോൺഗ്രസ്