രാഷ്ട്രപതിയുടെ 2024 ലെ സ്തുത്യർഹ സേവനത്തിനുള്ള ഫയർ സർവീസ് മെഡലിനർഹനായ കൊയിലാണ്ടി സ്റ്റേഷൻ ഓഫീസർ മുരളീധരൻ സി കെയെ ആദരിച്ചു.

രാഷ്ട്രപതിയുടെ 2024 ലെ സ്തുത്യർഹ സേവനത്തിനുള്ള ഫയർ സർവീസ് മെഡലിനർഹനായ കൊയിലാണ്ടി സ്റ്റേഷൻ ഓഫീസർ മുരളീധരൻ സി കെയെ ആദരിച്ചു. ഇന്ന് രാവിലെ 9 മണിക്ക് കൊയിലാണ്ടി സ്റ്റേഷൻ നടന്ന ചടങ്ങിൽ കൊയിലാണ്ടി മുനിസിപ്പൽ ചെയർപേഴ്സൺ സുധാ കിഴക്കെപ്പാട്ട് ഉദ്ഘാടനവും ഉപഹാര സമർപ്പണവും നടത്തി. നീണ്ട 28 വർഷത്തെ സേവന കാലത്തെ നടത്തിയ നിരവധി രക്ഷാപ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് രാഷ്ട്രപതി പുരസ്കാരം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കൊയിലാണ്ടി മേഖലയിലെ ജനങ്ങളും ഈ ബഹുമതി ഏറെ അഭിമാനത്തോടെ നോക്കി കാണുന്നു എന്ന് ചെയർപേഴ്സൺ അനുമോദന പ്രസംഗത്തിൽ പറഞ്ഞു.

സ്റ്റേഷൻ റിക്രിയേഷൻ ക്ലബ്ബ് സെക്രട്ടറി നിധിപ്രസാദ് സ്വാഗതവും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽകുമാർ അധ്യക്ഷതയും വഹിച്ച ചടങ്ങിൽ ഗ്രേഡ് ASTO മാരായ പി കെ ബാബു, മജീദ് എം,ജനാർദ്ദനൻ ഇ പി,ഫയർആൻഡ് റെസ്ക്യൂ ഓഫീസർ ബിനീഷ് കെ, ഹോംഗാർഡ് ഓംപ്രകാശ് എന്നിവർ ആശംസകൾ അറിയിച്ചു. രാഷ്ട്രപതിയുടെ അംഗീകാരം കിട്ടിയതിൽ വളരെയേറെ സന്തോഷമുണ്ടെന്നും ഈ അംഗീകാരം രക്ഷാ പ്രവർത്തനങ്ങളിൽ പങ്കാളികളായ സഹപ്രവർത്തകർക്ക് സമർപ്പിക്കുന്നു വെന്നും സ്റ്റേഷൻ ഓഫീസർ മറുപടി പ്രസംഗത്തിൽ പറഞ്ഞു. ചടങ്ങിൽ ഫയർആൻഡ് റസ്ക്യു ഓഫീസർ സിജിത്ത് സി നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published.

Previous Story

കനിവ് 108 ആംബുലൻസ് സർവീസിന് അടിയന്തര സാമ്പത്തിക സഹായം നൽകി സർക്കാർ

Next Story

പ്രശസ്ത എഴുത്തുകാരിയും ചിത്രകാരിയുമായ ഡോ. വി. പദ്മാവതിയുടെ പുതിയ ലേഖനസമാഹാരമായ ‘ചിതറിയ കലാചിത്രങ്ങളു’ടെ കവർ പ്രകാശനം ചെയ്തു

Latest from Uncategorized

സാഹിത്യവും കലയും സംഗമിക്കുന്ന വേദി – കൊയിലാണ്ടിയിൽ റിഹാൻ റാഷിദിന്റെ രചനാലോകം

കൊയിലാണ്ടി:പ്രശസ്ത എഴുത്തുകാരനായ റിഹാൻ റാഷിദിൻ്റ രചനകൾ വിലയിരുത്തുകയും എഴുത്തുകാരനെ നാട്ടുകാർ ആദരിക്കുകയും ചെയ്യുന്ന റിഹാൻ റാഷിദിൻ്റെ രചനാ ലോകം 6 ന്

ബംഗളൂരുവില്‍ മലയാളി വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ ഉടമ പീഡിപ്പിച്ചതായി പരാതി, കോഴിക്കോട് സ്വദേശി അറസ്റ്റില്‍

ബംഗളൂരുവിൽ മലയാളി വിദ്യാർഥിനിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ ഹോസ്റ്റലുടമ പിടിയിൽ. കോഴിക്കോട് സ്വദേശി അഷ്റഫാണ് അറസ്റ്റിലായത്. പെൺകുട്ടി താമസിക്കുന്ന ഹോം സ്റ്റേയുടെ ഉടമയാണ് ഇയാൾ.ലോക്കൽ

കോതമംഗലത്ത് ആണ്‍ സുഹൃത്ത് അന്‍സിലിനെ വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക കണ്ടെത്തലുമായി പൊലീസ്

കോതമംഗലത്ത് ആണ്‍ സുഹൃത്ത് അന്‍സിലിനെ വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക കണ്ടെത്തലുമായി പൊലീസ്. കേസ് പിന്‍വലിക്കാന്‍ വാഗ്ദാനം ചെയ്ത പണം

പ്രോട്ടീന്‍ എന്തുകൊണ്ട് അത്ര പ്രധാനമാണ്?

നമ്മുടെ ശരീരത്തില്‍ ഏറ്റവും പ്രധാനപ്പെട്ട പോഷകങ്ങളില്‍ ഒന്നാണ് പ്രോട്ടീന്‍. ക്ഷീണവും മുടികൊഴിച്ചിലും ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്ന അസുഖങ്ങളും ഒക്കെ ശരീരം കാണിച്ചുതരുന്ന മുന്നറിയിപ്പ്