റേഷന്‍കാര്‍ഡിൽ നിന്ന് മരിച്ചവരുടെ പേരുകള്‍ നീക്കം ചെയ്യണമെന്ന് ജില്ലയിലെ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥർ

/

മഞ്ഞ, പിങ്ക്, നീല റേഷന്‍ കാര്‍ഡുകളില്‍പ്പെട്ട അംഗങ്ങള്‍ മരണപ്പെട്ടിട്ടുണ്ടെങ്കില്‍ ഉടന്‍ അവരുടെ പേരുകള്‍ നീക്കം ചെയ്യണമെന്ന് ജില്ലയിലെ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥർ റേഷൻ കാര്‍ഡുടമകള്‍ക്ക് നിർദേശം നൽകി. കേരളത്തിനു പുറത്തുള്ളവരുടെ വിവരവും അറിയിക്കണം. വൈകിയാല്‍ ഇത്രയും കാലം അനധികൃതമായി വാങ്ങിയ ഭക്ഷ്യധാന്യത്തിന്റെ വില പിഴയായി ഈടാക്കും.
റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് പൂര്‍ത്തിയാക്കാനുള്ളവരുടെ വ്യക്തമായ കണക്ക് ലഭിക്കാത്ത സാഹചര്യത്തിലാണിത്. ജില്ലയില്‍ മഞ്ഞ, പിങ്ക്, കാര്‍ഡുകളിലായി 13,70,046 പേരുണ്ട്. ഇതില്‍ 83 ശതമാനത്തോളമാണ് മസ്റ്ററിംഗ് ചെയ്തത്. ബാക്കി 17 ശതമാനം ജീവിച്ചിരിക്കുന്നവരാണോ മരിച്ചവരാണോ കേരളത്തിനു പുറത്തുള്ളവരാണോ എന്ന് വ്യക്തമല്ല. ഇതിനാലാണ് മരിച്ചവരുടെ പേര് നീക്കാനും കേരളത്തിന് പുറത്തുള്ളവരുടെ വിവരം അറിയിക്കാനും നിര്‍ദേശിച്ചത്.

മരിച്ചവരുടെ പേരുകള്‍ അക്ഷയ കേന്ദ്രങ്ങളിലെത്തി ഓണ്‍ലൈനായി റേഷന്‍ കാര്‍ഡില്‍ നിന്ന് നീക്കാം. കേരളത്തിന് പുറത്തുള്ളവരുടെ വിവരങ്ങള്‍ എന്‍.ആര്‍.കെ പട്ടികയിലേയ്ക്ക് മാറ്റാനാവും. എന്‍.ആര്‍.കെ പട്ടികയിലേയ്ക്ക് മാറ്റാന്‍ താലൂക്ക് സപ്ലൈ ഓഫീസുകളെ സമീപിച്ചാലും മതി. മസ്റ്ററിംഗ് നടത്തിയവര്‍ക്കേ ഭാവിയില്‍ ഭക്ഷ്യധാന്യം ലഭിക്കു. ജീവിച്ചിരിക്കുന്നവരുടെ വിഹിതം മസ്റ്ററിംഗ് ചെയ്യാത്തതിന്റെ പേരില്‍ നഷ്ടമാകാതിരിക്കാന്‍ കൂടിയാണ് മരിച്ചവരുടെത് നീക്കാന്‍ നടപടിയെടുക്കുന്നത്. അതിനുശേഷം മസ്റ്ററിംഗില്‍ നിന്ന് വിട്ടു നില്‍ക്കുന്നവരെ കണ്ടെത്താനാണ് ശ്രമം. നിലവില്‍ നീല കാര്‍ഡിലെ അംഗങ്ങള്‍ക്ക് മസ്റ്ററിംഗിന് നിര്‍ദേശം നല്‍കിയിട്ടില്ലെങ്കിലും ആ വിഭാഗത്തിലെയും മരിച്ചവരുടെയും പേര് നിര്‍ബന്ധമായും നീക്കും. 

Leave a Reply

Your email address will not be published.

Previous Story

മാഹി തിരുനാള്‍ മഹോത്സവം നാളെ സമാപിക്കും

Next Story

സൗജന്യ നേത്ര രോഗ നിർണ്ണയക്യാമ്പും ജീവിത ശൈലീ രോഗ നിർണ്ണയ ക്യാമ്പും നടത്തി

Latest from Local News

റേഷന്‍ വ്യാപാരികള്‍ ഈ മാസം 27 മുതല്‍ സമരത്തിലേക്ക്

ഈ മാസം 27 മുതല്‍ റേഷന്‍ കടകള്‍ അടച്ചിട്ട് സമരം നടത്തുമെന്ന് റേഷന്‍ വ്യാപാരി സംഘടനകള്‍ അറിയിച്ചു. ഭക്ഷ്യമന്ത്രിയും റേഷന്‍ വ്യാപാരികളുടെ

പുറക്കാമലയിൽ മുസ്ലിം യൂത്ത് ലീഗ് സംരക്ഷണ യാത്ര നടത്തി

പേരാമ്പ്ര :മേപ്പയ്യൂർ, ചെറുവണ്ണൂർ പഞ്ചായത്തുകളുടെ പരിധിയിൽ പെട്ടതും പരിസര പ്രദേശങ്ങൾ ജനവാസ നിബിഡവുമായ പുറക്കാമലയിൽ മല അനധികൃതമായി കൈടക്കിക്കൊണ്ട് ഖനനം നടത്താനുള്ള

കൊയിലാണ്ടി നഗരസഭ മുൻ കൗൺസിലർ നടുത്തലക്കൽ നളിനി അന്തരിച്ചു

കൊയിലാണ്ടി നഗരസഭ മുൻ കൗൺസിലർ നെല്ല്യാടിക്കടവ് യംങ് ടൈഗേഴ്സ് ക്ലബിനടുത്ത് നടുത്തലക്കൽ നളിനി (70) അന്തരിച്ചു. ഭർത്താവ് പരേതനായ ഭരതൻ (ടെയിലർ).