കൊല്ലത്ത് വീണ്ടും അ​മീ​ബി​ക് മ​സ്തി​ഷ്ക​ജ്വ​രം

ജി​ല്ല​യി​ൽ ഒ​രാ​ഴ്ച​ക്കി​ട​യി​ൽ ര​ണ്ടാം ത​വ​ണ​യും അ​മീ​ബി​ക് മ​സ്തി​ഷ്ക​ജ്വ​ര ബാ​ധ സ്ഥി​രീ​ക​രി​ച്ചു. പ​ത്ത​നാ​പു​രം, വാ​ഴ​പ്പാ​റ സ്വ​ദേ​ശി​യാ​യ ആ​റ് വ​യ​സ്സു​കാ​ര​നാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. കു​ട്ടി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ആ​രോ​ഗ്യ​സ്ഥി​തി​യി​ൽ ആ​ശ​ങ്ക​പ്പെ​ടാ​നി​ല്ലെ​ന്ന്​ ആ​രോ​ഗ്യ​വ​കു​പ്പ്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഒ​രാ​ഴ്ച മു​മ്പ്​ ത​ല​വൂ​രി​ൽ ത​ത്ത​മം​ഗ​ലം സ്വ​ദേ​ശി​യാ​യ 10 വ​യ​സ്സു​കാ​ര​നി​ൽ രോ​ഗം ക​ണ്ടെ​ത്തി​യ​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ സ​മീ​പ പ​ഞ്ചാ​യ​ത്താ​യ പ​ത്ത​നാ​പു​ര​ത്ത് ഇ​പ്പോ​ൾ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ശ​ക്ത​മാ​യ പ​നി ബാ​ധി​ച്ച കു​ട്ടി​യെ 16നാ​ണ്​ പ​ത്ത​നാ​പു​രം താ​ലൂ​ക്ക്​ ആ​ശു​പ​ത്രി​യി​ല്‍ ആ​ദ്യം എ​ത്തി​ച്ച​ത്. സ്ഥി​തി ഗു​രു​ത​ര​മാ​ണെ​ന്ന്​ ക​ണ്ട​തോ​​ടെ വി​ദ​ഗ്​​ധ ചി​കി​ത്സ​ക്കാ​യി കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​​ലേ​ക്ക്​ മാ​റ്റി.

വ്യാ​ഴാ​ഴ്ച ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. എവിടെ നിന്നാണ് രോഗബാധയുണ്ടായതെന്ന് വ്യക്തമായിട്ടില്ല. നാ​ട്ടി​ൽ​വെ​ച്ച്​ കെ​ട്ടി​കി​ട​ക്കു​ന്ന വെ​ള്ള​വു​മാ​യി കു​ട്ടി സ​മ്പ​ർ​ക്ക​ത്തി​ൽ വ​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്നാണ് വിവരം. കു​ട്ടി ആ​ഴ്ച​ക​ള്‍ക്ക് മു​മ്പ്​ തി​രു​വ​ന​ന്ത​പു​ര​ത്തും പോ​യി​രു​ന്നു.

Leave a Reply

Your email address will not be published.

Previous Story

അഡ്വ കെ. പി നിഷാദിൻ്റെ രണ്ടാം ചരമവാർഷിക ദിനാചരണം നടത്തി

Next Story

നാലാമത് ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റ് വന്‍ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് വിനോദസഞ്ചാര, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്

Latest from Main News

പതിനഞ്ചാം നിയമസഭയുടെ അവസാന സമ്മേളനം ജനുവരി 20ന് തുടങ്ങും

പതിനഞ്ചാം നിയമസഭയുടെ അവസാന സമ്മേളനം ജനുവരി 20ന് തുടങ്ങുമെന്ന് സ്പീക്കര്‍ എ.എൻ ഷംസീര്‍ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. 32 ദിവസത്തെ നിയമസഭാ സമ്മേളനമാണ്

64ാമത് കേരള സ്കൂൾ കലോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

64ാമത് കേരള സ്കൂൾ കലോത്സവം  തേക്കിൻകാട് മൈതാനിയിലെ പ്രധാന വേദിയില്‍  മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മന്ത്രി കെ രാജൻ

മുതിർന്ന പത്രപ്രവർത്തകനും കണ്ണൂർ പ്രസ് ക്ളബ്ബ് മുൻ പ്രസിഡൻ്റുമായ ഒ കരുണൻ അന്തരിച്ചു

കണ്ണൂരിലെ ആദ്യകാല പത്രപ്രവർത്തകനും കണ്ണൂർ പ്രസ്സ് ക്ലബ് മുൻ പ്രസിഡന്റുമായ തുളിച്ചേരി കരിമ്പുഗവേഷണ കേന്ദ്രത്തിന് സമീപം ‘പവന’ത്തിൽ ഒ.കരുണൻ (81) അന്തരിച്ചു.

അഖിലേന്ത്യാ അന്തർ സർവകലാശാലാ ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ കാലിക്കറ്റിന് മൂന്നാം സ്ഥാനം

അഖിലേന്ത്യാ അന്തർ സർവകലാശാലാ ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ കാലിക്കറ്റിന് മൂന്നാം സ്ഥാനം. സാവിത്രി ഭായി ഫൂലെ യൂണിവേഴ്സിറ്റി പൂനെ ആഥിത്യമരുളിയ ഓൾ ഇന്ത്യ

പാമ്പുകളെ ശാസ്ത്രീയമായി പിടികൂടാന്‍ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം

പാമ്പുകളെ സുരക്ഷിതമായും ശാസ്ത്രീയമായും പിടികൂടുന്നതില്‍ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കി കാലിക്കറ്റ് സര്‍വകലാശാലാ ഫോറന്‍സിക് സയന്‍സ് വിഭാഗം. കേരള പോലീസ് അക്കാദമിയുമായി സഹകരിച്ചാണ്