കാപ്പാട് : ഇന്തൃൻ സേനയുടെ ഭാഗമായ “കോർപ്സ് ഓഫ് മിലിറ്ററി പോലീസ്” എൺപത്തി അഞ്ചാമത് സ്ഥാപക ദിനവും കുടുംബ സംഗമവും കാപ്പാട് നടന്നു. ജില്ലയിലെ നിരവധി സൈനികരും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങ് ഹോണററി സുബേദാർ മേജർ ഇരുളാഠട്ട് നാരായണൻ നായർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.കെ.അശോകൻ അദ്ധൃക്ഷത വഹിച്ചു. സെക്രട്ടറി വി.ജെ.ജിജി , ട്രഷറർ മനോജ് വൃന്ദാവൻ ,ഹോണററി ലെഫ്റ്റനന്റ് പി.എം.മോഹനൻ എന്നിവർ സംസാരിച്ചു.








