കൊയിലാണ്ടി: കാട്ടിലപീടികയില്‍ കയ്യും കാലും ബന്ധിച്ച് ശരീരത്തില്‍ മുളക് പൊടി വിതറിയ ശേഷം യുവാവിനെ കാറിനുള്ളില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതം. തിക്കോടി ആവിക്കല്‍ റോഡ് സുഹാന മന്‍സില്‍ സുഹൈലിനെ(25)യാണ് ശനിയാഴ്ച മൂന്നരയോടെ ദേശീയ പാതയോരത്ത് ഉപേക്ഷിച്ച കാറിനുളളില്‍ അവശനിലയില്‍ കണ്ടെത്തിയത്. എ.ടി.എമ്മില്‍ നിറയ്ക്കാന്‍ കൊണ്ടു പോയ 72 ലക്ഷം രൂപ അജ്ഞാതരായ രണ്ടു പേര്‍ തന്നെ ബന്ധിയാക്കിയ ശേഷം കൈക്കലാക്കിയെന്നാണ് സുഹൈല്‍ കൊയിലാണ്ടി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. തുടക്കത്തില്‍ 25 ലക്ഷം രൂപ നഷ്ടപ്പെട്ടുവെന്നായിരുന്നു സുഹൈല്‍ ജനങ്ങളോട് പറഞ്ഞിരുന്നത്.പിന്നീട് കൊയിലാണ്ടി പോലീസില്‍ നല്‍കിയ പരാതിയിലാണ് 72,40,000 രൂപ കൊളളയടിക്കപ്പെട്ടതായി പറയുന്നത്. ഇതു പ്രകാരമാണ് പോലീസ് എഫ്.ഐ.ആര്‍ തയ്യാറാക്കിയത്. സംഭവത്തെ കുറിച്ച് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയത് ഇപ്രകാരമാണ്. പരാതിക്കാരനായ സുഹൈല്‍ ഇന്ത്യ വണ്‍ എ.ടി.എമ്മില്‍ പണം നിറയ്ക്കുന്ന തൊഴിലില്‍ ഏര്‍പ്പെടുന്നയാളാണ്. എ.ടി.എമ്മില്‍ നിറയ്ക്കുന്നതിനായി 72,40,000രൂപയുമായി കെ.എല്‍.56 ഡബ്യു 3723 നമ്പര്‍ കാര്‍ ഓടിച്ച് ശനിയാഴ്ച ഉച്ചയ്ക്ക് കൊയിലാണ്ടിയില്‍ നിന്നും കാരയാട് കുരുടിമുക്ക് ഭാഗത്തേക്ക് പോകുകയായിരുന്നു.ഉച്ചയ്ക്ക് 12 മണിക്ക് കാര്‍ അരിക്കുളം പഞ്ചായത്ത് ഓഫീസ് കഴിഞ്ഞുളള കയറ്റം കയറുുന്നതിനിടയില്‍ ,പര്‍ദ്ദ ധരിച്ച് നടന്നു പോകുകയായിരുന്ന രണ്ട് സ്ത്രീകളില്‍ ഒരാള്‍ കാറിന്റെ ബോണറ്റിലേക്ക് വീണു. സുഹൈല്‍ കാര്‍ നിര്‍ത്തിയപ്പോള്‍ പര്‍ദ്ദ ധരിച്ച മറ്റേയാള്‍ കാറിന്റെ അകത്തേക്ക് കൈയിട്ട് പരാതിക്കാരന്റെ വായും മൂക്കും പൊത്തിപിടിക്കുകയും മറ്റേ സ്ത്രീ കാറിന്റെ പുറകില്‍ കയറി പരാതിക്കാരനെ കാറിന്റെ പിന്‍സീറ്റിലേക്ക് വലിച്ചിട്ട് ശേഷം കാലും കൈയും കെട്ടിയിട്ട് ശരീരമാസകലം മുളക് പൊടി വിതറി.തുടര്‍ന്ന് കാറിന്റെ മുന്‍സീറ്റില്‍ ബാഗില്‍ വെച്ചിരുന്ന തുക കവര്‍ച്ച ചെയ്ത ശേഷം സുഹൈലിനെ കാട്ടിലപീടികയില്‍ ഉപേക്ഷിച്ചുവെന്നാണ് കേസ്.
കാട്ടില പീടിക മുജാഹിദ് പള്ളിക്ക് സമീപം ശനിയാഴ്ച്ച വൈകുന്നേരം 3.30 ഓടെയാണ് സുഹൈലിനെ കാറില്‍ കണ്ടത്. സമീപത്ത് മത്സ്യ കച്ചവടം നടത്തുന്നയാള്‍ കട തുറക്കാന്‍ എത്തിയപ്പോഴാണ് കാറിനുള്ളില്‍ നിന്ന് ഞരക്കം കേട്ടത്.തുടര്‍ന്ന് ആളുകളെ വിളിച്ച് കൂട്ടുകയും പോലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു.ഇയാളുടെ ശരീരത്തിലും കാറിനുള്ളിലും മുളക് പൊടി വിതറിയ നിലയിലായിരുന്നു. കയ്യും കാലും കയറു കൊണ്ട് ബന്ധിച്ചിരുന്നു.നാട്ടുകാര്‍ ചേര്‍ന്ന് കെട്ടഴിച്ച ശേഷമാണ് പുറത്തേക്കെത്തിച്ചത്.
അരിക്കുളത്തിനും കുരുടി മുക്കിനും ഇടയിലെ നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങള്‍ പോലീസ് ശേഖരിക്കുന്നുണ്ട്.കസ്റ്റഡിയിലെടുത്ത കാറും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.
Latest from Local News
വിയ്യൂർ- കേളോത്ത് ടി. എം ഗംഗാധരൻ നായർ (72) അന്തരിച്ചു. ഭാര്യ രാധാമ്മ,മക്കൾ രാഗേഷ് കുമാർ അധ്യാപകൻ (മായൻ മെമ്മോറിയൽ എച്ച്
കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ മേലടി ബ്ലോക്ക് 33ാം വാർഷിക സമ്മേളനം നാളെ ബുധനാഴ്ച 9 മണി മുതൽ വൈകിട്ട്
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 26 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീക്ഷണർ ഡോ: മുഹമ്മദ് ആഷിക്
തോരായി വിഷ്ണു ക്ഷേത്രത്തിൽ വാവുബലി അത്തോളി: തോരായി വിഷ്ണു ക്ഷേത്രത്തിലെ കുംഭമാസ വാവുബലി ഫെബ്രുവരി 27ന് നടക്കും.കാലത്ത് നാല് മണി മുതൽ
👉കാർഡിയോളജി വിഭാഗം ഡോ.ഡോളിമാത്യു 👉തൊറാസിക്ക് സർജറി ഡോ രാജേഷ് എസ് 👉ഗ്യാസ്ട്രാസർജറി വിഭാഗം ഡോ പ്രതാവൻ വി കെ 👉ഗൈനക്കോളജി ഡേ