കൊയിലാണ്ടി ലയൺസ് ക്ലബിൻ്റെ നേതൃത്വത്തിൽ പിങ്കത്തോൺ റാലിയും, സ്ഥനാർബുദ ബോധവൽക്കരണ ക്ലാസും നടത്തി . ലയൺസ് ക്ലബ് ഇൻ്റർനേഷ്ണലിൻ്റെ ഭാഗമായി ലയൺസ് ക്ലബ് 318E സിസ്ട്രിക് ൻ്റെ കാസർഗോട്,വയനാട്,കണ്ണൂർ ,കോഴിക്കോട്, എന്നിവടങ്ങളിലെ 100 ൽ പരം ക്ലബുകൾ സ്ഥനാർബുദ റാലിയും, ബോധവൽക്കരണ ക്ലാസും നടത്തി .കൊയിലാണ്ടി യിൽ ആരോഗ്യസ്റ്റാൻ്റിങ്ങ് കമ്മിററി ചെയർപെഴ്സൻ പ്രജില ഫ്ലാഗ് ഓഫ് ചെയ്തു. ലയൺസ് ക്ലബ് പ്രസിഡൻ്റ് പി.വി. വേണുഗോപാൽ അദ്ധ്യക്ഷനായി. ഡോ. ഗോപിനാഥൻ , ഡോ. സുകുമാരൻ , ടി.വി.സുരേഷ് ബാബു , സോമസുന്ദരൻ ,സി. മനോജ്,ഹരീഷ് മാറോളി എന്നിവർ സംസാരിച്ചു. ബോധവൽക്കരക്ലാസ് ആസ്റ്റർ മിംസ് പ്രതിനിധി സ്നേഹ നേതൃത്വം നൽകി. ടിയം രവി,ജയപ്രകാശ് ,സുധമോഹൻദാസ്,റജിൽ വിആർ അജിത്ത് ടി,ഗിരിജാജയപ്രകാശ് ,രഘുനാഥ്,ജയലേക ,ജിഷമാനോജ്,സുനിജാറെജിലൂം സ്ത്രീകളും പങ്കെടുത്തു.








