യുവജന ശാക്തീകരണത്തിന് നൂതന പദ്ധതികൾ ആവിഷ്കരിക്കണം - കേരള യൂത്ത് പ്രമോഷൻ കൗൺസിൽ - The New Page | Latest News | Kerala News| Kerala Politics

യുവജന ശാക്തീകരണത്തിന് നൂതന പദ്ധതികൾ ആവിഷ്കരിക്കണം – കേരള യൂത്ത് പ്രമോഷൻ കൗൺസിൽ

കോഴിക്കോട് : യുവജന ശാക്തീകരണത്തിന് കേന്ദ്ര സംസ്ഥാന ഗവൺമെന്റുകൾ നൂതന പദ്ധതികൾ ആവിഷ്കരിക്കണമെന്ന് കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. ബീച്ചിൽ നടന്ന ജില്ലാ കൺവെൻഷൻ സംസ്ഥാന ചെയർമാൻ സുമൻജിത്ത്മിഷ ഉദ്‌ഘാടനം ചെയ്തു.

ജില്ലാ കൺവീനർ അഡ്വ. സുധിൻ സുരേഷ് അധ്യക്ഷതയിൽ സംസ്ഥാന ജനറൽ സെക്രട്ടറി അരുൺ ഭാരതീയൻ ആമുഖ പ്രഭാഷണം നടത്തി. കേരള സർവോദയ മണ്ഡലം സംസ്ഥാന പ്രസിഡന്റ് ടി കെ എ അസീസ് അംഗത്വ കാർഡ് വിതരണം ഉദ്ഘാടനം ചെയ്തു. തുടർന്ന് പീസ്  ക്ലബ്ബുകളുടെ പ്രവർത്തനത്തെക്കുറിച്ച് കണ്ണൂർ ജില്ലാ കൺവീനർ ജലീൽ കീച്ചേരി വിശദീകരിച്ചു. അരുൺ ചന്ദ്, സിനീഷ്. എസ് എന്നിവർ പ്രസംഗിച്ചു.

ജില്ലാ ഭാരവാഹികൾ ടി.കെ.എ അസീസ്, കെ. ബാലരാമൻ (രക്ഷാധികാരികൾ)അഡ്വ.സുധിൻ സുരേഷ് (ജില്ലാ കൺവീനർ) ഡോ. അഭിജിത്ത് (ജില്ലാ കോ ഓർഡിനേറ്റർ)സിനീഷ്.എസ്,കെ ബി നജുമുദീൻ (ജില്ലാ ജോയിന്റ് കൺവീനർമാർ) എന്നിവരെ യോഗം തെരഞ്ഞെടുത്തു.

 

 

Leave a Reply

Your email address will not be published.

Previous Story

പൂനൂർ പുഴയിൽ കുളിക്കാനെത്തിയ വിദ്യാർഥി മുങ്ങി മരിച്ചു

Next Story

ചെങ്ങോട്ടുകാവ് കരിപ്പ വയൽ മാണിക്കോത്ത് ശ്രീധരൻ നായർ അന്തരിച്ചു

Latest from Local News

പ്രൈവറ്റ് ബസ്സുകളുടെ മത്സരയോട്ടം, വിദ്യാർത്ഥി മരിച്ച സംഭവത്തിൽ എ.ഐ. വൈ.എഫ് പ്രതിഷേധിച്ചു

പേരാമ്പ്ര: പേരാമ്പ്ര കക്കാട് പള്ളിക്ക് സമീപം ടിവിഎസ് ഷോറൂമിനടുത്തായി ബസ് സ്കൂട്ടിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥി ദാരുണമായി മരിച്ച സംഭവത്തിൽ എ.ഐ.വൈ.എഫ്

മേപ്പയൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ പദ്ധതി കുരുമുളക് കൃഷി വിസ്തൃതി വ്യാപനം ഉദ്ഘാടനം ചെയ്തു

മേപ്പയൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ ജനകീയം പദ്ധതി കുരുമുളക് കൃഷി വിസ്തൃതി വ്യാപനം പഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി രാജൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്

കൊയിലാണ്ടി അഗ്നിരക്ഷാ നിലയജീവനക്കാരും സിവിൽ ഡിഫൻസ് ആപ്ത മിത്ര വളണ്ടിയർമാരുംചേർന്ന് കൊയിലാണ്ടി ബി ഇ എം യു പി സ്കൂളിൽ വച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

കൊയിലാണ്ടി അഗ്നിരക്ഷാ നിലയജീവനക്കാരും സിവിൽ ഡിഫൻസ് ആപ്ത മിത്ര വളണ്ടിയർമാരുംചേർന്ന് കൊയിലാണ്ടി ബി ഇ എം യു പി സ്കൂളിൽ വച്ച്

കുറ്റ്യാടി മണ്ഡലത്തിലെ നാല് റോഡുകള്‍ക്ക് 11 കോടി രൂപയുടെ ഭരണാനുമതി

കുറ്റ്യാടി നിയോജകമണ്ഡലത്തിലെ നാല് റോഡുകള്‍ക്ക് 11 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റര്‍ എംഎല്‍എ അറിയിച്ചു. തിരുവള്ളൂര്‍-ആയഞ്ചേരി

നിപ: കോഴിക്കോട്ട് 96 പേര്‍ സമ്പര്‍ക്കപ്പട്ടികയില്‍; 19 പേരെ ഒഴിവാക്കി

സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ 581 പേരാണുള്ളതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട് ജില്ലയില്‍ 96, മലപ്പുറം 63, പാലക്കാട് 420,