കോഴിക്കോട് : രാജ്യത്തെ മദ്റസകൾ അടച്ചുപൂട്ടാനുള്ള കേന്ദ്ര സർക്കാർ നീക്കം ചെറുത്ത് തോൽപിൽകുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ പറഞ്ഞു. കെ എൻ എം സംസ്ഥാന പ്രസിഡന്റ്
ടി പി അബ്ദുല്ലകോയ മദനിയെ സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതത്തിന്റെ യഥാർത്ഥ മുഖം പുതിയ തലമുറക്ക് പകർന്നുനൽകുന്ന സ്ഥാപനകളാണ് മദ്രസകൾ. ഇത്തരം ധർമ്മ സ്ഥാപങ്ങളെ സംശയത്തിന്റെ മുൾമുനയിൽ നിർത്തുന്നത് അംഗീകരിക്കാൻ കഴിയില്ല. സർക്കാർ നീക്കത്തെ എല്ലാവിധ സംവിധാനങ്ങളും ഉപയോഗിച്ച് തടയുമെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. രാജ്യത്തെ വഖഫ് നിയമങ്ങൾ മാറ്റിയെഴുതാനുള്ള കേന്ദ്ര സർക്കാർ നീക്കം തടയുമെന്നും വി ഡി സതീശൻ പ്രഖ്യാപിച്ചു. മതേതര ശക്തികൾ ഒന്നിച്ചുനിൽക്കേണ്ട സാഹചര്യമാണ് നിലനിൽക്കുന്നത്. ഫാസിസ്റ്റ് ശക്തികൾക്ക് കടന്നുവരാനുള്ള ഏത് നീക്കത്തെയും ഒന്നിച്ചു നേരിടണം. ഇക്കാര്യത്തിൽ മത ന്യൂനപക്ഷങ്ങൾക്ക് ഒട്ടേറെ കടമകൾ നിറവേറ്റാനുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കെ പി സി സി സെക്രട്ടറി കെ പി നൗഷാദലിയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. കോഴിക്കോട് മുജാഹിദ് സെന്ററിൽ എത്തിയ പ്രതിപക്ഷനേതാവിനെ കെ എൻ എം സംസ്ഥാന പ്രസിഡന്റ്
ടി പി അബ്ദുല്ലകോയ മദനി, ജില്ലാ പ്രസിഡന്റ് സി മരക്കാരുട്ടി, മീഡിയ കോ ഓർഡിനേറ്റർ നിസാർ ഒളവണ്ണ, അബ്ദുസലാം വളപ്പിൽ, മുസ്തഫ പുതിയറ, കെ എൻ എം കണ്ണൂർ ജില്ലാ സെക്രട്ടറി ഇസ്ഹാഖലി കല്ലിക്കണ്ടി തുടങ്ങിയവർ സ്വീകരിച്ചു.
Latest from Local News
വെങ്ങളം മുതൽ ചെങ്ങോട്ടുകാവ് വരെ ജനങ്ങൾ അനുഭവിക്കുന്ന യാത്രാ ദുരിതത്തിന് പരിഹാരം തേടി ചേമഞ്ചേരിയിലെ യു ഡി എഫ് ജനപ്രതിനിധികൾ
പൂക്കാട്-മുക്കാടി ബീച്ച് റോഡിലെ രൂക്ഷമായ വെള്ളക്കെട്ട് കാരണം സമീപവാസികള് വലിയ ദുരിതത്തിലാണ്. കാപ്പാട് വിനോദസഞ്ചാരകേന്ദ്രത്തിലേക്കുള്ള പ്രധാന റോഡായ ഇവിടം കാലങ്ങളായി അവഗണിക്കപ്പെട്ട്
ചേമഞ്ചേരി വയലോരം റെഡിഡൻസ് അസോസിയേഷൻ ലഹരിമുക്ത ബോധവൽക്കരണ ക്ലാസ്സ് നടത്തി.അസി എക്സൈസ് ഇൻസ്പെക്ടർ സി.കെ ജയ പ്രസാദ് ക്ലാസ്സ് നയിച്ചു. തുടർന്ന്
കൊല്ലം: കൊല്ലം റെയിൽവേ ഗേറ്റ് റോഡിലെ ഫിഷ് മാർക്കറ്റിനടുത്തുള്ള പഴയ കെട്ടിടം അപകടാവസ്ഥയിലായതിനെ തുടർന്ന് അഗ്നിരക്ഷാ സേന സന്ദർശനം നടത്തി. കെട്ടിടത്തിൽ
ചേളന്നൂർ: പടർന്നുപിടിക്കുന്ന പകർച്ചവ്യാധികളേക്കാൾ ഭീകരമാണ് കേരളത്തിൽ പ്രധാനമായി പ്രമേഹമുൾപ്പെടെ ജീവിതശൈലി രോഗങ്ങൾ വരുത്തുന്ന ദുരന്തമെന്നും അതിനെ ആദ്യഘട്ടത്തിൽ തന്നെ ലക്ഷണങ്ങൾ നോക്കി