തുച്ഛമായ വേതനത്തിന് വർഷങ്ങൾ ജോലിചെയ്തു വിരമിച്ച അങ്കണവാടി ജീവനക്കാർക്കുള്ള ആനുകൂല്യങ്ങൾ പോലും നിഷേധിക്കുന്ന സർക്കാർ നിലപാടിനെതിരെ ഇടത് തൊഴിലാളി സംഘടനകൾ അഭിപ്രായം പറയണമെന്ന് ഐ എൻ ടി യു സി സംസ്ഥാന ജനറൽ സെക്രട്ടറി മനോജ് എടാണി കൊയിലാണ്ടിയിൽ നടന്ന അങ്കണവാടി പെൻഷനേഴ്സ് യൂണിയൻ താലൂക്ക് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുയുകയായിരുന്നു
2023 ൽ വിരമിച്ച ജീവനക്കാർക്ക്പെൻഷൻ, ക്ഷേമനിധി അനുകൂല്യങ്ങൾ എല്ലാം തടഞ്ഞുവെച്ചിരിക്കുകയാണ് ജീവനക്കാരിൽ നിന്നും മാസംതോറും പിടിക്കുന്ന 500, 250 രൂപ പോലും തിരിച്ചു കൊടുക്കുകയോ ചെയ്യുന്നില്ല അന്വേഷണത്തിൽ ഫണ്ടില്ല എന്ന വിവരമാണ് ക്ഷേമനിധി ബോർഡ് ഓഫീസിൽ നിന്നും അറിയുന്നത്.2024ൽ പിരിഞ്ഞ ജീവനക്കാർക്കും ഇതേ ഗതികേടാണ്.40 വർഷത്തിൽ കൂടുതൽ കാലം അങ്കണവാടികളിൽ ജോലിചെയ്ത് 62 വയസ്സിൽ വിരമിക്കുന്ന ഇവർക്ക് മരുന്നിനു പോലും മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടേണ്ടുന്ന ദുരവസ്ഥയാണ് ഇനിയും ക്ഷേമനിധി ആനുകൂല്യങ്ങളും പെൻഷനും വൈകിപ്പിച്ചാൽ സർക്കാർ തീരുമാനത്തിനെതിരെ ശക്തമായ തൊഴിലാളി പ്രക്ഷോഭത്തിന് യൂണിയൻ നേതൃത്വം നൽകാനും തീരുമാനിച്ചു
യോഗത്തിൽ അംഗൻവാടി,പെൻഷർസ് യൂണിയൻ പ്രസിഡണ്ട് രാധ അരിക്കുളം, ആദ്യക്ഷത വഹിച്ചു. കൺവെൻഷനിൽ
ഐ എൻ ടി യൂ സി കൊയിലാണ്ടി റീജിയണൽ പ്രസിഡണ്ട്, ശ്രീ. ടി കെ. നാരായണൻ,, ഐ എൻ ടി യൂ സി,ജില്ലാ അംഗം, ശ്രീ വി. ടി. സുരേന്ദ്രൻ, സെക്രട്ടറി ഉഷ, മറ്റു നേതാക്കളായ, ലക്ഷ്മി, നിർമല, ഗീത ശാന്ത, മുതലായവർ സംസാരിച്ചു.