ഇൻഷുറൻസ് ഇല്ലാത്ത വണ്ടി അപകടത്തിൽ പെട്ടാൻ പിന്നെ വണ്ടി തിരികെ കിട്ടില്ല. ഇൻഷുറൻസ് ഇല്ലാത്ത വാഹനം അപകടത്തിൽപെട്ടാൽ നടപടി കർശനമാക്കാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനം.. നിയമ ലംഘകർക്കെതിരെ കർശന നടപടിയെടുക്കാൻ ആർ ടി ഒമാർക്കും സബ് ആർ ടി ഒമാർക്കും നിർദേശം നൽകി.
തുടർന്ന് ആ കുറ്റത്തിനുള്ള ചാർജ് കൂടി ചാർജ് ഷീറ്റിൽ ഉൾപ്പെടുത്തണമെന്ന് നിർദേശിക്കാനും ചട്ടം പറയുന്നു. ഇതിനായി രേഖാമൂലം തന്നെ ആർടിഒ നടപടികൾ സ്വീകരിക്കണമെന്നും ഗതാഗത കമ്മീഷണർ സി എച്ച് നാഗരാജു സർക്കുലറിൽ പറയുന്നുണ്ട്. അപകടം സംബന്ധിച്ച വിവരം കൃത്യമായി ഇ ഡാർ സോഫ്റ്റ് വെയറിൽ ഉൾപ്പെടുത്തണമെന്നും സർക്കുലറിൽ പ്രത്യേകം പരാമർശിക്കുന്നു. ഇൻഷുറൻസ് ഇല്ലാതെ അപകടത്തിൽ പെടുന്ന വാഹനം വിട്ടുകൊടുക്കരുതെന്ന് ഹൈക്കോടതി നിർദേശവും നിലവിലുണ്ട്.
അപകടത്തിൽ പെടുന്ന ഭൂരിഭാഗം വാഹനങ്ങളും ഇൻഷുറൻസ് പുതുക്കാത്തവയാണെന്ന വിവരം ആ സമയത്ത് പുറത്തു വന്നതിനെ തുടർന്നുള്ള സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിയമം കൂടുതൽ കർശനമാക്കിയത്.