കാട്ടിലെ പീടികയിൽ കാറിനുള്ളിൽ യുവാവിനെ ബന്ദിയാക്കിയ നിലയിൽ കണ്ടെത്തിയ സംഭവം പോലിസ് അന്വേഷണം ശക്തമാക്കി

ദേശീയപാതയിൽ കാട്ടിലെ പീടികയിൽ കാറിനുള്ളിൽ യുവാവിനെ ബന്ദിയാക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൊയിലാണ്ടി പോലീസ് അന്വേഷണം ശക്തമാക്കി. പയ്യോളി സ്വദേശി സുഹൈലിനെയാണ് ബന്ദിയാക്കിയ നിലയിൽ കണ്ടെത്തിയത്. ഇന്ത്യ വൺ എ.ടി.എം യന്ത്രത്തിൽ നിറയ്ക്കാൻ കൊണ്ടുപോയ പണമാണ് അജ്ഞാതൻ തട്ടിയെടുത്തതെന്നാണ് യുവാവ് പോലീസിന് മൊഴി നൽകിയത്. ശനിയാഴ്ച വൈകിട്ടാണ് റോഡരികിൽ നിർത്തിയ കാറിനുള്ളിൽ യുവാവിനെ കയറുകൊണ്ട് ബന്ധിച്ച നിലയിൽ കണ്ടെത്തിയത്.

കാറിനുള്ളിൽ നിന്ന് യുവാവിന്റെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത് നാട്ടുകാർ വിവരമറിച്ചതിനെത്തുടർന്ന് പോലീസും ഉടൻ സ്ഥലത്തെത്തി.യുവാവിന്റെ മുഖത്തും കാറിലെ സീറ്റിലും മുളക് പൊടി വിതറിയ നിലയിലാണ് ‘ കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി യുവാവിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച പ്രഥമ ശുശ്രൂഷ നൽകി.സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. സാധാരണ എടിഎം മിഷനിൽ പണം നിക്ഷേപിക്കുന്ന ഏജൻസി വലിയ സുരക്ഷാ സന്നാഹത്തോടെയാണ് പണം കൊണ്ടുപോവുക. കാറിനുള്ളിൽ യുവാവിനെ പിൻസീറ്റിൽ ഒറ്റയ്ക്കാണ് കണ്ടത്.

Leave a Reply

Your email address will not be published.