വിദേശത്തേക്കുള്ള അനധികൃത റിക്രൂട്ട്മെന്റും വിസ തട്ടിപ്പുകളും തടയാൻ സർക്കാർ ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചു

വിദേശത്തേക്കുള്ള അനധികൃത റിക്രൂട്ട്മെന്റും വിസ തട്ടിപ്പുകളും തടയുന്നതിന് ശക്തമായ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. ഇതിനായി ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചു.  നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍, തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലെ പ്രൊട്ടക്ടര്‍ ഓഫ് ഇമിഗ്രന്റ്സ് ഉദ്യോഗസ്ഥര്‍, എന്‍ആര്‍ഐ സെല്‍ പൊലീസ് സൂപ്രണ്ട് എന്നിവരാണ് ടാസ്‌ക് ഫോഴ്സ് അംഗങ്ങള്‍. ഇതുമായി ബന്ധപ്പെട്ട് പ്രവാസികാര്യ വകുപ്പ് സെക്രട്ടറി ഡോ. കെ. വാസുകി ഉത്തരവിറക്കി.

എന്‍ആര്‍ഐ സെല്ലിനെ ശക്തിപ്പെടുത്തുന്നതിനും എന്‍ആര്‍ഐ സെല്ലിന് മാത്രമായി ഒരു സൈബര്‍ സെല്‍ രൂപീകരിക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവിക്കും എന്‍ആര്‍ഐ സെല്ലിലെ പൊലീസ് സൂപ്രണ്ടിനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. റിക്രൂട്ട്‌മെന്റ് ഏജന്‍സികളെ നിയന്ത്രിക്കുന്നതിന് നിയമ നിര്‍മാണത്തിനുള്ള സാധ്യത പരിശോധിക്കാന്‍ നിയമ വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

റിക്രൂട്ട്മെന്റ് സംബന്ധിച്ച പരാതികളില്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കാന്‍ ലക്ഷ്യമിട്ടുള്ള നോര്‍ക്കയുടെ ഓപ്പറേഷന്‍ ശുഭയാത്രയുടെ ഭാഗമായാണ് നടപടി. റിക്രൂട്ട്മെന്റിന് അംഗീകാരമുള്ളവരും ഇല്ലാത്തവരും വിവിധ തൊഴിലുകളുടെ പേരില്‍ പണം വാങ്ങി ആളുകളെ വിദേശത്തേക്ക് കടത്തുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ലഭിക്കുന്നുണ്ട്. ഇത്തരം പരാതികളുടെ അന്വേഷണ പുരോഗതി ടാസ്‌ക് ഫോഴ്സ് എല്ലാ മാസവും യോഗം ചേര്‍ന്ന് വിലയിരുത്തും. കൂടാതെ എന്‍ജിഒ ആയ പ്രവാസി ലീഗല്‍ സെല്‍ സമര്‍പ്പിച്ച ശുപാര്‍ശകള്‍ പ്രകാരം റിക്രൂട്ട്‌മെന്റ് തട്ടിപ്പുകള്‍ തടയുന്നതിന് ഫലപ്രദവും കര്‍ശനവുമായ നടപടികള്‍ക്കായി അടിയന്തര നടപടി സ്വീകരിക്കണമെന്ന് വിദേശകാര്യ മന്ത്രാലയത്തോട് അഭ്യര്‍ഥിക്കും.

 

Leave a Reply

Your email address will not be published.

Previous Story

പ്രമുഖ ഇലക്ട്രിക് സ്കൂട്ടര്‍ നിർമ്മാതാക്കളുടെ പേരിൽ വ്യാജ വെബ് സൈറ്റ് നിർമ്മിച്ച് തട്ടിപ്പ് നടക്കുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പുമായി കേരള പോലീസ്

Next Story

കൊങ്ങന്നൂർ നാലുപുരയ്‌ക്കൽ മേത്തലെ വീട്ടിൽ വത്സല കുമാരി അന്തരിച്ചു

Latest from Main News

സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ രണ്ടു ഗഡു പെൻഷൻ അനുവദിച്ചു

സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ രണ്ടു ഗഡു പെൻഷൻ കൂടി അനുവദിച്ചു.  ഇതിനായി 1604 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ

മലപ്പുറത്ത് നവവധുവായ ഷഹാന മുംതാസ് ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് അബ്ദുള്‍ വാഹിദ് പിടിയില്‍

മലപ്പുറത്ത് നവവധു ഷഹാന മുംതാസ് ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് മലപ്പുറം മൊറയൂര്‍ സ്വദേശി അബ്ദുള്‍ വാഹിദ് പിടിയിൽ. വിദേശത്തു നിന്നും കണ്ണൂര്‍

സംസ്ഥാനത്ത് വധശിക്ഷയ്ക്ക് വിധിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പ്രതി ഗ്രീഷ്മ

ഇന്ത്യയിൽ അപൂർവങ്ങളിൽ അപൂർവ്വമെന്ന് തോന്നുന്ന സാഹചര്യത്തിൽ മാത്രമാണ് വധശിക്ഷ വിധിക്കാറുള്ളത്. അത്തരത്തിൽ കേരളസമൂഹത്തെ നടുക്കിയ ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്മയ്ക്ക്  നെയ്യാറ്റിൻകര

സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീന ഫലമായിട്ടാണ് സംസ്ഥാനത്ത് മഴ ലഭിക്കുക.

വെള്ളിയാംകല്ല് ഇനി മുതൽ ഇന്ത്യൻ കോസ്റ്റ്ഗാർഡിൻ്റെ നിയന്ത്രണത്തിൽ; ദേശീയ പതാക സ്ഥാപിച്ചു

വെള്ളിയാംകല്ല് ഇനി മുതൽ ഇന്ത്യൻ കോസ്റ്റ്ഗാർഡിൻ്റെ നിയന്ത്രണത്തിൽ, കോസ്റ്റ്ഗാർഡ് ദേശീയ പതാക സ്ഥാപിച്ചു. മൂടാടി ബീച്ചിൽ നിന്നും ഏകദേശം 15 കിലോമീറ്റർ