പ്രമുഖ ഇലക്ട്രിക് സ്കൂട്ടര്‍ നിർമ്മാതാക്കളുടെ പേരിൽ വ്യാജ വെബ് സൈറ്റ് നിർമ്മിച്ച് തട്ടിപ്പ് നടക്കുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പുമായി കേരള പോലീസ്

പ്രമുഖ ഇലക്ട്രിക് സ്കൂട്ടര് നിർമ്മാതാക്കളുടെ പേരിൽ വ്യാജ വെബ് സൈറ്റ് നിർമ്മിച്ച് തട്ടിപ്പ് നടക്കുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പുമായി കേരള പോലീസ്. പ്രമുഖ ഇലക്ട്രിക് സ്കൂട്ടര് നിര്മാതാക്കളുടേത് എന്ന് ഒറ്റനോട്ടത്തിൽ തോന്നുന്ന തരത്തിലാണ് തട്ടിപ്പുകാർ വ്യാജ വെബ്സൈറ്റുകള് നിർമ്മിക്കുന്നത്. ഈ വെബ്സൈറ്റ് വഴിയാണ് കുറഞ്ഞ വിലയ്ക്ക് വാഹനങ്ങള് നല്കാമെന്ന് പ്രചരിപ്പിക്കുന്നത്.
വ്യാജ ബുക്കിങ് ഓഫറുകള് അടങ്ങിയ പരസ്യങ്ങള് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണ് അടുത്ത പടി. ഒറ്റനോട്ടത്തില് യഥാര്ത്ഥ വെബ്സൈറ്റ് പോലെ തോന്നിക്കുന്ന വ്യാജവെബ്സൈറ്റിലൂടെ പണം അടച്ച് വാഹനം ബുക്ക് ചെയ്യുന്നതോടെ തുക നഷ്ടപ്പെടും.
ഇത്തരം വ്യാജ വെബ്സൈറ്റുകള് തിരിച്ചറിയുന്നതിന് അവയുടെ വിലാസം സൂക്ഷ്മമായി പരിശോധിക്കണം. യഥാർഥ വെബ്സൈറ്റിൽനിന്ന് ഒന്നോ രണ്ടോ അക്ഷരങ്ങൾ തെറ്റിച്ചാകും വ്യാജ വെബ്സൈറ്റുകളുടെ വിലാസം.
വളരെ വിലകുറഞ്ഞ വിലയ്ക്ക് വാഹന ബുക്കിങ് വാഗ്ദാനം ചെയ്യുന്ന വെബ്സൈറ്റുകളുടെ ആധികാരികതയും നിയമസാധുതയും പരിശോധിച്ചുമാത്രമേ ബുക്കിങ് നടപടികളുമായി മുന്നോട്ട് പോകാവൂ. ഇത്തരം തട്ടിപ്പ് ശ്രദ്ധയിപ്പെട്ടാല് ഉടന് തന്നെ 1930 എന്ന നമ്പറില് സൈബര് പൊലീസിനെ അറിയിക്കുക.

Leave a Reply

Your email address will not be published.

Previous Story

ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു

Next Story

വിദേശത്തേക്കുള്ള അനധികൃത റിക്രൂട്ട്മെന്റും വിസ തട്ടിപ്പുകളും തടയാൻ സർക്കാർ ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചു

Latest from Main News

മകരവിളക്ക് തീർത്ഥാടനത്തിന് സമാപനം കുറിച്ച് ശബരിമല ക്ഷേത്ര നട അടച്ചു

മകരവിളക്ക് തീർത്ഥാടനത്തിന് സമാപനം കുറിച്ച് ശബരിമല ക്ഷേത്ര നട അടച്ചു. പന്തളം രാജപ്രതിനിധി തൃക്കേട്ടനാൾ രാജരാജ വർമയുടെ ദർശനത്തോടെ രാവിലെ 6:30നാണ്

പാറശ്ശാല ഷാരോൺ വധക്കേസിൽ പ്രതി ​ഗ്രീഷ്മയ്ക്ക് തൂക്കുകയർ വിധിച്ച് കോടതി

പാറശ്ശാല ഷാരോൺ വധക്കേസിൽ പ്രതി ​ഗ്രീഷ്മയ്ക്ക് തൂക്കുകയർ വിധിച്ച് കോടതി. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതിയുടെ പ്രായം

യു എ ഇ യിൽ താമസിക്കുന്ന കോഴിക്കോട് ചേമഞ്ചേരി പഞ്ചായത്ത് നിവാസികളുടെ സംഗമം നാട്ടൊരുമ 25 ൻ്റെ പോസ്റ്റർ പ്രകാശനം അൽഐനിൽ നടന്നു

അൽ ഐൻ: യു എ ഇ യിൽ താമസിക്കുന്ന കോഴിക്കോട് ചേമഞ്ചേരി പഞ്ചായത്ത് നിവാസികളുടെ സംഗമം നാട്ടൊരുമ 25 ൻ്റെ പോസ്റ്റർ