മലയാളിയുടെ പ്രിയപ്പെട്ട അഭിനേത്രി ശ്രീവിദ്യയുടെ ഓര്‍മകള്‍ക്ക് പതിനെട്ട് വര്‍ഷം

മലയാളിയുടെ പ്രിയപ്പെട്ട അഭിനേത്രി ശ്രീവിദ്യയുടെ ഓര്‍മകള്‍ക്ക് പതിനെട്ട് വര്‍ഷം. സൗന്ദര്യം കൊണ്ടും അഭിനയശേഷി കൊണ്ടും പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ശ്രീവിദ്യ എക്കാലവും ഓര്‍ത്തുവെയ്ക്കാവുന്ന നിരവധി കഥാപാത്രങ്ങളെ നമുക്ക് സമ്മാനിച്ചു. അഭിനയം ലഹരിയായിരുന്നു ശ്രീവിദ്യക്ക്. മലയാളിയുടെ സൗന്ദര്യസങ്കല്‍പ്പങ്ങളില്‍ നിറഞ്ഞു നിന്ന നായികയായ ശ്രീവിദ്യ നല്ലൊരു നര്‍ത്തകി കൂടിയായിരുന്നു.

പ്രണയം, വാത്സല്യം, പിണക്കം , പ്രതികാരം തുടങ്ങി ഏത് വികാരവും അനായാസം ശ്രീവിദ്യക്ക് വഴങ്ങുമായിരുന്നു. മലയാള സിനിമയിലെ ശക്തമായ പല സ്ത്രീ കഥാപാത്രങ്ങളെയും അസാധാരണമായ അഭിനയത്തിലൂടെ അനശ്വരമാക്കി ശ്രീവിദ്യ. സ്വാതി തിരുനാള്‍, ദൈവത്തിന്റെ വികൃതികള്‍ , കാറ്റത്തെ കിളിക്കൂട്, ആദാമിന്റെ വാരിയെല്ല്, ഇരകള്‍ എന്നീ ചിത്രങ്ങളില്‍ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യാന്‍ ശ്രീവിദ്യയ്ക്ക് സാധിച്ചു.

അമ്മ പ്രശസ്ത സംഗീതജ്ഞയായ എം.എല്‍.വസന്തകുമാരിയെ പോലെ ശ്രീവിദ്യയും നന്നായി പാടുമായിരുന്നു. അപൂര്‍വമായി അവര്‍ സിനിമകളില്‍ പാടിയ പാട്ടുകള്‍ ഏറെ ജനപ്രിയമായി. ഏത് കഥാപാത്രത്തെയും മനോഹരമായി അവതരിപ്പിക്കാന്‍ കഴിഞ്ഞ ദക്ഷിണേന്ത്യയിലെ മികച്ച അഭിനേത്രിയായി ശ്രീവിദ്യ മാറി. മലയാളത്തില്‍ മാത്രമല്ല തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു. പലതലമുറകളിലെ നായകന്‍മാര്‍ക്കൊപ്പം ശ്രീവിദ്യ മികച്ച സംവിധായകരുടെ ചിത്രങ്ങളില്‍ വേഷമിട്ടു. ജീവിതത്തില്‍ വലിയ തിരിച്ചടികള്‍ നേരിട്ടപ്പോഴും അഭിനയത്തോടുള്ള അടങ്ങാത്ത അഭിനിവേശം ശ്രീവിദ്യയെ എല്ലാം മറക്കാന്‍ സഹായിച്ചു.

 

Leave a Reply

Your email address will not be published.

Previous Story

ലഹരി മാഫിയകൾക്കെതിരെ നടപടി വേണം ഡി.വൈ.എഫ്.ഐ

Next Story

കാട്ടിലെപീടികയിൽ കാറിനുള്ളിൽ യുവാവിനെ ബന്ദിയാക്കിയ നിലയിൽ

Latest from Main News

ആധാർ കാർഡിൽ ഹിജാബ് ധരിച്ചുള്ള ഫോട്ടോകൾ അനുവദിക്കരുതെന്ന നിർദ്ദേശവുമായി ആധാർ അതോറിറ്റി

ആധാർ കാർഡിൽ ഹിജാബ് ധരിച്ചുള്ള ഫോട്ടോകൾ അനുവദിക്കരുതെന്ന് അക്ഷയ കേന്ദ്രങ്ങൾക്ക് ആധാർ അതോറിറ്റി നിർദ്ദേശം നൽകി. മുഖത്തിന്റെ ചിത്രം പൂർണമായി ലഭിക്കാത്ത

മുന്‍ മന്ത്രി അഡ്വ. പി. ശങ്കരന്‍ അനുസ്മരണവും പുരസ്‌ക്കാര ദാനവും രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു

കോണ്‍ഗ്രസ് മുക്തകേരളമാണ് സിപിഎമ്മിന്റെ ലക്ഷ്യമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല. മുന്‍ മന്ത്രി അഡ്വ. പി. ശങ്കരന്‍ അനുസ്മരണവും പുരസ്‌ക്കാര

കൊയിലാണ്ടിക്കൂട്ടം ഫന്തരീന ഫെസ്റ്റ് ശ്രദ്ധേയമായി

മനാമ: കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ പതിനാലാം വാർഷികം ഫന്തരീന ഫെസ്റ്റ് 2025 ബിഎംസി ഹാളിൽ നിറഞ്ഞ സദസ്സിൽ വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു.

കാപ്പാട് ബീച്ചിൽ ഇന്ന് വീണ്ടും ബ്ലൂ ഫ്ലാഗ് ഉയരും

കാപ്പാട് ബീച്ചിൽ ഇന്ന് വീണ്ടും ബ്ലൂ ഫ്ലാഗ് ഉയരും. അന്താരാഷ്ട്ര നിലവാരമുള്ള മികച്ച കടലോരത്തിനാണ് ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കറ്റ് നൽകുക. ഇന്ന്

കേരളത്തിലെ ഏറ്റവും മികച്ച ജാഗ്രതാ സമിതിക്കുള്ള വനിതാ കമ്മീഷന്റെ പുരസ്‌കാരം കൊയിലാണ്ടി നഗരസഭയ്ക്ക്

സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍, സ്വാതന്ത്ര്യനിഷേധം, അവകാശലംഘനം എന്നിവയില്‍ ഇടപെട്ട് വനിതാ കമ്മീഷന്റെ സഹായത്തോടെ പരിഹരിക്കാന്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് ജാഗ്രതാ