നന്തി ടൗണിൽ ദേശീയപാത നിർമ്മാണ പ്രവൃത്തി നടക്കുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ലഹരി മാഫിയയും സാമൂഹ്യ വിരുദ്ധരും നാടിൻ്റെ സ്വൈര്യ ജീവിതത്തിനും ഭീഷണിയായി മാറുന്നതായി ഡി.വൈ.എഫ്.ഐ കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം ഇവിടെയുണ്ടായ തർക്കത്തിൽ ഒരാൾക്ക് വെട്ടേറ്റിരുന്നു. നാടിന് ഭീഷണിയായി മാറിയ ഇത്തരം സാമൂഹ്യ വിരുദ്ധ ശക്തികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ നന്തി മേഖല കമ്മിറ്റി കൊയിലാണ്ടി പോലീസിലും എക്സൈസ് അധികാരികൾക്കും പരാതി നല്കിയിട്ടുണ്ട്.
ദേശീയപാത നിർമ്മാണ പ്രവൃത്തി നടത്തുന്ന വാഗാഡ് കമ്പനിയുടെ ഉദ്യോഗസ്ഥരെയും വിഷയം ധരിപ്പിച്ചിട്ടുണ്ട്. ലഹരി -ക്വട്ടേഷൻ മാഫിയ സംഘങ്ങളെ പൊതു ജനങ്ങളെ അണി നിരത്തി പ്രതിരോധിക്കുമെന്ന് ഡി.വൈ.എഫ്.ഐ നന്തി മേഖല കമ്മിറ്റി സെക്രട്ടറി അറിയിച്ചു.