അത്തോളി: അത്തോളി ഗ്രാമപഞ്ചായത്ത് “ഡിജി കേരള”യിൽ 100 ശതമാനം കൈവരിച്ചതിൻ്റെ സർട്ടിഫിക്കറ്റ് അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു രാജൻ ജില്ലാ കലക്ടർ സ്നേഹിൽകുമാറിൽനിന്ന് ഏറ്റുവാങ്ങി.ഗ്രാമ പഞ്ചായത്ത് മെമ്പർ സാജിത , സാക്ഷരതാ പ്രേരക് അനിത എന്നിവർ പങ്കെടുത്തു.സാക്ഷര കേരളം സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത കേരളത്തിൽ നടപ്പാക്കുന്നതിൻ്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് വഴി സമൂഹത്തിലെ നാനാതുറകളിലുള്ള ജനവിഭാഗങ്ങളെയും അടിസ്ഥാന ഡിജിറ്റൽ സാക്ഷരതയിലേയ്ക്ക് കൈപിടിച്ചുയർത്തി വിവര സാങ്കേതിക വിദ്യയുടെ ഫലങ്ങൾ അവർക്ക് കൂടി പ്രാപ്യമാക്കുന്നതിനുള്ള കേരള സർക്കാറിൻ്റെ ദൗത്യമാണ് ഡിജി കേരളം.14 വയസ്സു മുതൽ 65 വയസ്സുവരെയുള്ളവർക്കാണ് പരിശീലനം. സാക്ഷരതാ പ്രേക്മാർ, കുടുംബശ്രീ പ്രവർത്തകർ, സോഷ്യൽ സർവ്വീസിൻ്റെ ഭാഗമായി വിദ്യാർത്ഥികൾ, തുടങ്ങിയവർ ഡിജി കേരളപരിശീലനത്തിൽ പങ്കാളികളായിട്ടുണ്ടെന്ന് പ്രസിഡൻ്റ് ബിന്ദു രാജൻ പറഞ്ഞു.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 08 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ജനറൽ മെഡിസിൻ വിഭാഗം. ഡോ. വിപിൻ
പൂക്കാട്ടിലെ സർവീസ് റോഡ് ഉടൻ ഗതാഗത യോഗ്യമാക്കുക, തിരുവങ്ങൂർ ഓവർ ബ്രിഡ്ജ് ഗതാഗതത്തിന് തുറന്നു കൊടുക്കുക, വെറ്റിലപ്പാറയിലും ചേമഞ്ചേരി സ്റ്റേഷൻ പരിസരത്തും
നിപ വൈറസ് ബാധക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. നിലവില്‍ കോഴിക്കോട് ജില്ലയില്‍ നിപ കേസുകള്‍ റിപ്പോര്‍ട്ട്
വായനാപക്ഷാചരണത്തിന്റെ ഭാഗമായി മേലൂർ ദാമോദരൻ ലൈബ്രറി വനിതാവേദിയുടെ ആഭിമുഖ്യത്തിൽ ‘ഗ്രന്ഥകാരിയോടൊപ്പം’ പരിപാടി സംഘടിപ്പിച്ചു. റോസ്‌ന ചോലയിലിന്റെ ‘ഓർമ്മകൾ നനയുമ്പോൾ’ എന്ന കവിതാപുസ്തകമാണ്
കൊയിലാണ്ടി: നഗരസഭ കുടുംബശ്രീ സി.ഡി.എസിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു വന്ന വായനം 2025ന് സമാപനമായി. നഗരസഭ കൗൺസിൽ ഹാളിൽ നടന്ന സമാപനം ക്ഷേമകാര്യ