ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു

സമസ്ത കേരള സാഹിത്യ പരിഷത്ത് ഉപാദ്ധ്യക്ഷനായിരുന്നു. സാഹിത്യനിരൂപകന്‍, പ്രഭാഷകന്‍, രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകന്‍,കേരള കലാമണ്ഡലം മുന്‍ സെക്രട്ടറി, സാഹിത്യ അക്കാദമി മുന്‍ വൈസ് പ്രസിഡന്റ്, കേന്ദ്ര സാഹിത്യ അക്കാദമി അംഗം എന്നീ നിലകളിൽ പ്രശസ്തൻ.നിരവധി നിരൂപണ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. എ.ആര്‍. രാജരാജവര്‍മ്മ പുരസ്‌കാരം, കുറ്റിപ്പുഴ അവാര്‍ഡ്, ഫാ. അബ്രഹാം വടക്കേല്‍ അവാര്‍ഡ്, കാവ്യമണ്ഡലം അവാര്‍ഡ്, ഗുരുദര്‍ശന അവാര്‍ഡ്, ശ്രീശൈലം സാഹിത്യ പുരസ്‌കാരം, സി.പി. മേനോന്‍ അവാര്‍ഡ്, കലാമണ്ഡലം മുകുന്ദരാജാ പുരസ്‌കാരം ഇവ ലഭിച്ചിട്ടുണ്ട്. തൃശൂർ ജില്ലയിൽ നാട്ടികയിൽ ജനിച്ച വാടക്കേടത്ത് കുറച്ചു വർഷമായി രോഗ ബാധിതനായിരുന്നു എങ്കിലും സാഹിത്യ മേഖലകളിൽ സജീവമായിരുന്നു.

Leave a Reply

Your email address will not be published.