കൊയിലാണ്ടി: കൊയിലാണ്ടി ഉപജില്ലയിലെ പൊതു വിദ്യാലയങ്ങളിലെ പാചക തൊഴിലാളിൾക്കായി ബി ഇ എം യു പി സ്കൂളിൽ വെച്ച് പാചക മത്സരം സംഘടിപ്പിച്ചു.പരിപാടി പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഇ.കെ. അജിത്ത് മാസ്റ്റർ, എ.ഇ ഒ എം.കെ. മഞ്ജു, നൂൺമീൽ ഓഫീസർ എ.അനിൽകുമാർ, ഫുഡ് സേഫ്റ്റി ഓഫീസർ വിജിത, ന്യൂട്രീഷൻ അശ്വതി പി പി ,എൻ.ഡി പ്രജീഷ്, കെ.കെ.മനോജ്, ഗണേശൻ കക്കഞ്ചേരി, കെ കെ ശ്രീഷു ,കെ.ഗിരീഷ്, പ്രമോദ്.പി, കെ.ടി. ജോർജ് എന്നിവർ സംസാരിച്ചു. ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെ മൊബൈൽ ലാബ് സേവനവും പൊതുജനങ്ങൾക്കായി ഒരുക്കിയിരുന്നു. വിജയികൾക്ക് ക്യാഷ് പ്രൈസും മെമെൻ്റോയും വിതരണം ചെയ്തു. ജി. യു.പി സ് കക്കഞ്ചേരിയിലെ ഷീബ കെ കെ ഒന്നാം സ്ഥാനവും കോതമംഗലം സൗത്ത് സ്കൂളിലെ ദേവി കെ രണ്ടാം സ്ഥാനവും തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂളിലെ സംഗീത കൃഷ്ണൻ മൂന്നാം സ്ഥാനവും നേടി.
Latest from Local News
അഴിയൂർ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള ആശ്വാസ് പദ്ധതിയിൽ അംഗമായ മരണമടഞ്ഞ വ്യാപാരിയുടെ കുടുംബത്തിന് പത്ത് ലക്ഷം
ബാലുശ്ശേരിയിൽ ജാസ്മിൻ ആർട്സ് സംഘടിപ്പിച്ച ജയൻ അനുസ്മരണവും സീനിയർ നടി കുട്ട്യേടത്തി വിലാസിനിയെ ആദരിക്കലും ജി.എൽ.പി സ്കൂളിൽ നടന്നു. ജയൻ അഭിനയിച്ച
കേരള സ്റ്റേറ്റ് എക്സ് സർവ്വീസസ് ലീഗ് കൊയിലാണ്ടി ബ്ലോക്ക് വിമുക്തഭട ഗൃഹ സമ്പർക്ക പരിപാടി സംഘടിപ്പിച്ചു.. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ജില്ല
നടേരി മൂഴിക്കുമീത്തൽ കൊളക്കോട്ട് മീത്തൽ ചീരു (87)അന്തരിച്ചു. ഭർത്താവ് പരേതനായ കണ്ണൻ. മക്കൾ രാഘവൻ, പരേതനായ രാമൻകുട്ടി, ദേവി. മരുമക്കൾ ശ്രീധരൻ,
കോഴിക്കോട് : വെറുപ്പിൻ്റെയും വിദ്വേഷത്തിൻ്റെയും പ്രചാരണങ്ങളെ നാം കരുതിയിരിക്കണമെന്ന് സംവിധായകനും മുൻ എം.എൽഎയുമായ പി.ടി.കുഞ്ഞിമുഹമ്മദ് അഭിപ്രായപ്പെട്ടു. ദേശീയ മാനവികവേദി സംസ്ഥാന കൺവൻഷൻ