‘അക്കിത്തത്തിൻ്റെ ഉറവുകൾ’ പ്രകാശനം ചെയ്തു

കവിതയോടൊപ്പം കവിമനസ്സും വായിക്കാവുന്ന പുസ്തകമാണ് ‘അക്കിത്തത്തിൻ്റെ ഉറവുകൾ’ എന്ന് പ്രശസ്ത നിരൂപകൻ സി.വി.ഗോവിന്ദൻ അഭിപ്രായപ്പെട്ടു. എം. ശ്രീഹർഷൻ എഡിറ്റ് ചെയ്ത് മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇരുപതാം നൂറ്റാണ്ടിൻ്റെ ഇതിഹാസം, ബലിദർശനം, നിത്യമേഘം,പണ്ടത്തെ മേശാന്തി,സ്പർശമണികൾ, ആര്യൻ, കണ്ടവരുണ്ടോ, പൂശാരിരാമൻ, അഞ്ചും തികഞ്ഞവൻ, പശുവും മനുഷ്യനും എന്നീ കവിതകളുടെ രചനാ പശ്ചാത്തലവും രചനാനുഭവങ്ങളും വിവരിച്ചുകൊണ്ട് അക്കിത്തം എഴുതിയ കുറിപ്പുകൾ ആ കവിതകളോടൊപ്പം ചേർത്ത് വായിക്കാവുന്നതാണ് ഈ പുസ്തകം. കല്പറ്റ നാരായണനാണ് അവതാരിക എഴുതിയത്. ആത്മാരാമൻ്റെ പഠനവും ഉണ്ട്.എടപ്പാൾ വള്ളത്തോൾ വിദ്യാപീഠത്തിൽ നടന്ന ചടങ്ങിൽ ഡോ. കൂമുള്ളി ശിവരാമൻ, ഡോ. രമീളാദേവി, കെ.പി.മോഹനൻ, എം.ശ്രീഹർഷൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

ഹിന്ദി ഭാഷാപഠനം മെച്ചപ്പെടുത്തുന്നതിന് ഇ-ക്യൂബ് ഹിന്ദി ലാംഗ്വേജ് ലാബ് പദ്ധതി മന്ത്രി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു

Next Story

കുറുവങ്ങാട് ശിവക്ഷേത്രം ശ്രീകോവിൽ പുനർനിർമാണം ഭക്തജന സംഗമം 20ന്

Latest from Local News

മുക്കം പി.സി തിയറ്ററിന്റെ പാരപ്പെറ്റിൽ നിന്നും താഴെ വീണ് യുവാവ് മരിച്ചു

മുക്കം പി.സി തിയറ്റർ കെട്ടിടത്തിൽ കിടന്നുറങ്ങിയ യുവാവ് താഴെ വീണ് മരിച്ചു. മുക്കം കുറ്റിപ്പാല സ്വദേശി  കോമളൻ (41) ആണ് മരിച്ചത്.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 16 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 16 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ശിശുരോഗ വിഭാഗം ഡോ:ദൃശ്യ. എം 9.30 am

പയ്യോളി (കുറ്റിയിൽ പീടിക) മേനാടൻപോയിൽ മുരളീധരൻ മാസ്റ്റർ അന്തരിച്ചു

പയ്യോളി (കുറ്റിയിൽ പീടിക) മേനാടൻപോയിൽ മുരളീധരൻ മാസ്റ്റർ(55) (വി കെ ടി എം സ്കൂൾ കൂട്ടായി)അന്തരിച്ചു. പിതാവ് : പരേതനായ കേളപ്പൻ