പിഎസ് സി പരീക്ഷ 25 ന്

കോഴിക്കോട് ജില്ലയിലെ പൊതു വിദ്യാഭ്യാസ വകുപ്പില്‍ പിടിജെഎൽടി (ഉര്‍ദ്ദു) (കാറ്റഗറി നം. 196/23) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുകയും അസ്സല്‍ പ്രമാണ പരിശോധന പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികളുടെ ഒക്ടോബര്‍ 11 ന് നടത്താനിരുന്ന അഭിമുഖ പരീക്ഷ കേരള പി എസ്. സി കോഴിക്കോട് ജില്ലാ ഓഫീസിലും, PTJLT (അറബിക്) LPS 2nd NCA E/T/B (കാറ്റഗറി നം. 322/23), PTJLT (അറബിക്) LPS 5th NCA SC (കാറ്റഗറി നം. 327/23)തസ്തികയുടെ പി എസ്. സി കോഴിക്കോട് മേഖലാ ഓഫീസിലും ഈ മാസം 25 ന് നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ പ്രൊഫൈലില്‍ അഡ്മിഷന്‍ ടിക്കറ്റ് ലഭ്യമാക്കിയിട്ടുള്ളതിനാല്‍ വ്യക്തിഗത ഇന്റര്‍വ്യൂ മെമ്മോ അയയ്ക്കുന്നതല്ല. അഡ്മിഷന്‍ ടിക്കറ്റ് പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുത്തു ആവശ്യമായ രേഖകള്‍ സഹിതം അഡ്മിഷന്‍ ടിക്കറ്റില്‍ പരാമര്‍ശിച്ച ഓഫീസില്‍ നിശ്ചിത സമയത്ത് അഭിമുഖ പരീക്ഷക്കായി എത്തണം. ഉദ്യോഗാര്‍ത്ഥികള്‍ പരിഷ്‌കരിച്ച കെ ഫോം (Appendix-28) പിഎസ് സി വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് നൽകണം.

Leave a Reply

Your email address will not be published.