വ്യാ​ജ സ്വ​ർ​ണം വി​റ്റ് പ​ണം ത​ട്ടി​യ പ്ര​തിയെ പേ​രാ​മ്പ്ര പൊ​ലീ​സ് പിടികൂടി

വ്യാ​ജ സ്വ​ർ​ണം വി​റ്റ് പ​ണം ത​ട്ടി​യ പ്ര​തിയെ പേ​രാ​മ്പ്ര പൊ​ലീ​സ് പിടികൂടി. ബാ​ലു​ശ്ശേ​രി എ​ര​മം​ഗ​ലം ചെ​റു​വ​ക്കാ​ട്ട് കൈ​ലാ​സാ​ണ് (22) പി​ടി​യി​ലാ​യ​ത്. മു​ഖ്യ സൂ​ത്ര​ധാ​ര​നാ​യ പാ​ലേ​രി സ്വ​ദേ​ശി ആ​കാ​ശി​നെ (22) പി​ടി​കൂ​ടാനായില്ല.

ക​ഴി​ഞ്ഞ 27നാ​യി​രു​ന്നു സം​ഭ​വം നടന്നത്. പേ​രാ​മ്പ്ര​യി​ലെ സ്വ​ർ​ണ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ ര​ണ്ടു പ​വ​ൻ തൂ​ക്കം വ​രു​ന്ന വ്യാ​ജ സ്വ​ർ​ണ വ​ള ന​ൽ​കി​യാ​ണ് പ്ര​തി​ക​ൾ ഒ​രു ല​ക്ഷ​ത്തി​ൽ കൂ​ടു​ത​ൽ രൂ​പ തട്ടിയെടുത്തത്.  സ്വ​ർ​ണം ക​ണ്ട​പ്പോ​ൾ ത​ന്നെ സ്ഥാ​പ​ന​ത്തി​ലു​ള്ള​വ​ർ​ക്ക് സം​ശ​യം തോ​ന്നി​യെ​ങ്കി​ലും ഉ​ര​ച്ചു​നോ​ക്കി​യ​പ്പോ​ഴും കാ​ര​റ്റ് അ​ന​ലൈ​സ​റി​ൽ പ​രി​ശോ​ധി​ച്ച​പ്പോ​ഴും സ്വ​ർ​ണം ത​ന്നെ​യെ​ന്ന് കാ​ണി​ച്ച​തും 916 സീ​ൽ ഉ​ള്ള​തും കാ​ര​ണ​മാ​ണ് പ​ണം ന​ൽ​കി​യ​ത്. പി​ന്നീ​ട് ഉ​രു​ക്കി നോ​ക്കി​യ​പ്പോ​ഴാ​ണ് സാ​ധ​നം വ്യാ​ജ​മാ​ണെ​ന്ന് മ​ന​സ്സി​ലാ​യ​ത്. തു​ട​ർ​ന്ന് പേ​രാ​മ്പ്ര പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

Leave a Reply

Your email address will not be published.