കോഴിക്കോട് വനം വിജിലൻസ് വിഭാഗം അനധികൃതമായി സൂക്ഷിച്ച ചന്ദനം പിടികൂടി

കോഴിക്കോട് വനം വിജിലൻസ് വിഭാഗം അനധികൃതമായി സൂക്ഷിച്ച ചന്ദനം പിടികൂടി. കോഴിക്കോട് ഫ്‌ളയിങ് സ്‌ക്വാഡ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ജയപ്രകാശ് വി.പി. ക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് അനധികൃതമായി വീട്ടിൽ സൂക്ഷിച്ച 14 കിലോഗ്രാമോളം ചന്ദനം പിടികൂടിയത്.

പെരുവണ്ണാമൂഴി റെയ്ഞ്ചിലെ കക്കയം ഫോറസ്റ്റ് സ്റ്റേഷൻപരിധിയിൽപ്പെട്ട കൊയിലാണ്ടി താലൂക്ക് പനങ്ങാട് വില്ലേജിൽ ഷാഫിഖ് S/o അബൂബക്കർ, മുച്ചിലോട്ട് താഴെ, കണ്ണാടിപ്പൊയിൽ എന്നയാൾ താമസിക്കുന്ന പനങ്ങാട് പഞ്ചായത്തിൽ പത്താം വാർഡിൽ 340 നമ്പർ പൂട്ടിക്കിടന്ന വീട്ടിൽ നടത്തിയ പരിശോധനയിലാണ് വെള്ള ചെത്തി ഒരുക്കിയ നിലയിലുള്ള 38 എണ്ണം ചന്ദന തടി കഷ്ണങ്ങളും (12.660 കിലോ), ചന്ദന ചീളുകളും (700 ഗ്രാം) ഉൾപ്പെടെ ആകെ 13. 360 കിലോ ചന്ദനം പിടിച്ചെടുത്തിട്ടുള്ളത്.

വീട്ടുടമക്കെതിരെ വനം വകുപ്പ് കേസ് രജിസ്റ്റർ ചെയ്ത് തുടരന്വേഷണത്തിനായി കക്കയം ഫോറസ്റ്റ് സ്റ്റേഷനിലേക്ക് കൈമാറി. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുള്ളതായി വ്യക്തമായ സൂചന ലഭിച്ചിട്ടുള്ളതായി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ പറഞ്ഞു.
കോഴിക്കോട് ഫ്ലയിംഗ് സ്ക്വാഡിലെ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ശ്രീജിത്ത് എ.പി.യുടെ നേതൃത്വത്തിൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പ്രശാന്തൻ. കെ. പി, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ മുഹമ്മദ്‌ അസ്‌ലം. സി, ദേവാനന്ദൻ. എം, ശ്രീനാഥ്.കെ.വി, പ്രബീഷ്. ബി, ഫോറസ്റ്റ് ഡ്രൈവർ ജിജീഷ് ടി. കെ, കക്കയം ഫോറസ്റ്റ് സ്റ്റേഷനിലെ ഫോറസ്റ്റ് വാച്ചർ റീജ. എൻ. കെ എന്നിവർ ഉൾപ്പെട്ട സംഘമാണ് ചന്ദനം പിടികൂടിയത്.

Leave a Reply

Your email address will not be published.

Previous Story

വ്യാ​ജ സ്വ​ർ​ണം വി​റ്റ് പ​ണം ത​ട്ടി​യ പ്ര​തിയെ പേ​രാ​മ്പ്ര പൊ​ലീ​സ് പിടികൂടി

Next Story

ഹിന്ദി ഭാഷാപഠനം മെച്ചപ്പെടുത്തുന്നതിന് ഇ-ക്യൂബ് ഹിന്ദി ലാംഗ്വേജ് ലാബ് പദ്ധതി മന്ത്രി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു

Latest from Local News

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തികൂടിയ ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചു. ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം

കൂമുള്ളിയിൽ കുട്ടികളുടെ ചിത്രരചനാമത്സരം നടത്തി

ഉള്ളിയേരി : കൂമുള്ളി വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ ഗിരീഷ് പുത്തഞ്ചേരി സ്മാരക വായനശാല ഹാളിൽ വെച്ച് കുട്ടികൾക്കുള്ള ചിത്രരചനാ മത്സരം (വർണ്ണലയം

വൈദ്യുതി മുടങ്ങും

തിങ്കൾ (25/11/2024 )കൊയിലാണ്ടി നോർത്ത് സെക്ഷൻ പരിധിയിലെ മൂഴിക്കു മീത്തൽ, കുന്നത്ത് മീത്തൽ, മുതു വോട്ട്,ചിറ്റാരിക്കടവ്, മരുതൂർ എന്നീ പ്രദേശങ്ങളിൽ രാവിലെ

മണിയൂർ പഞ്ചായത്തിലെ വാർഡ് വിഭജനം അശാസ്ത്രീയമെന്ന്. യൂ.ഡി.എഫ്

മണിയൂർ:മണിയൂർ പഞ്ചായത്തിലെ വാർഡ് വിഭജനം നടത്തിയത് ഭരണസ്വാധീനത്തിൽ എൽ ഡി എഫിൻറ താല്പര്യങ്ങൾക്ക്നസരിച്ചന്ന് UDF മണിയൂർ പഞ്ചായത്ത് കമ്മറ്റി.പലവാർഡുകളിലും കൃതൃമായ അതിരുകളില്ല.അസസ്സമെൻറ്