കൊയിലാണ്ടി ഉപജില്ലാ ശാസ്ത്രോത്സവം കൊടിയിറങ്ങി

 

കൊയിലാണ്ടി: രണ്ട് ദിവസങ്ങളിലായി കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന് വന്ന കൊയിലാണ്ടി ഉപജില്ല ശാസ്ത്ര, ഗണിത ശാസ്ത്ര ,സാമൂഹ്യ ശാസ്ത്ര ,പ്രവൃത്തി പരിചയ, ഐടി മേള സമാപിച്ചു.പ്രകൃതിദുരന്തങ്ങളെയും, മഴക്കെടുതികളെയും മുൻകൂട്ടി അറിയാനും ചെറുക്കാനുള്ള പദ്ധതികളടക്കം വിദ്യാർത്ഥികളുടെ നവീന ചിന്തകളുടെയും സർഗാത്മക സൃഷ്ടികളുടെയും അവതരണങ്ങൾ കൊണ്ട് ശാസ്ത്രോത്സവം ശ്രദ്ധേയമായി. സമാപന സമ്മേളനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു. 

 

സാമൂഹ്യ ശാസ്ത്രമേളയിൽ എൽ പി വിഭാഗത്തിൽ കോതമംഗലം ജി.എൽ.പി സ്കൂളും യു പി വിഭാഗത്തിൽ വേളൂർ ജി എം യു പി സ്കൂളും ഹൈസ്കൂൾ വിഭാഗത്തിൽ തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂളും ഹയർ സെക്കണ്ടറിയിൽ ജിഎച്ച് എസ് എസ് പന്തലായനിയും ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.

പ്രവൃത്തി പരിയമേള ജി എം യു പി സ്കൂൾ വെളൂർ (എൽപി, യുപി ) തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ (എച്ച്.എസ്) പൊയിൽകാവ് ഹയർ സെക്കണ്ടറി സ്കൂൾ (എച്ച് എസ് എസ് ) എന്നീ വിദ്യാലയങ്ങൾ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.

ഐ ടി മേളയിൽ യുപി വിഭാഗത്തിൽ ജി.യു.പി സ്കൂൾ ഒള്ളൂരും, ഹൈസ്കൂൾ വിഭാഗത്തിൽ ജിഎച്ച് എസ് എസ് പന്തലായനിയും ഹയർ സെക്കണ്ടറി വിഭാഗത്തിൽ ജി.എം വി എച്ച് എസ് എസ് കൊയിലാണ്ടിയും ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി

ഗണിത ശാസ്ത്രമേളയിൽ എൽ പി യുപി വിഭാഗങ്ങളിൽ വേളൂർ ജി എം യു പി സ്കൂളും ഹൈസ്കൂൾ ഹയർ സെക്കണ്ടറി വിഭാഗങ്ങളിൽ തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂളും ചാമ്പ്യൻമാരായി. ചടങ്ങിൽ കൊയിലാണ്ടി മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി അദ്ധ്യക്ഷം വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ എം പി ശിവാനന്ദൻ മുഖ്യാതിഥിയായി. ഇ കെ അജിത്ത് മാസ്റ്റർ ,എൻ വി പ്രദീപ് കുമാർ, ബിജേഷ് ഉപ്പാലക്കൽ, കെ കെ സുധാകരൻ,വി സുചീന്ദ്രൻ, ഹരീഷ് എൻ കെ ,പ്രജീഷ് എൻ ഡി, എൻ വി വത്സൻ ,എം ജി ബൽരാജ്, വിവിധ അധ്യാപക സംഘടനാ പ്രതിനിധികൾ ആശംസകളർപ്പിച്ച് സംസാരിച്ചു. 

പ്രോഗ്രാം കമ്മിറ്റി കൺവീനർ പ്രവീൺ കുമാർ ബി. കെ സ്വാഗതവും ട്രോഫി കമ്മിറ്റി കൺവീനർ ജിതേഷ് കെ നന്ദിയും പറഞ്ഞു. ശാസ്ത്രോത്സവത്തിൻ്റെ ഉച്ചഭക്ഷണ കമ്മിറ്റിയ്ക്കായി മാതൃകാ പ്രവർത്തനം നടത്തിയ സ്കൂളിലെ എൻ എസ് എസ് വളണ്ടിയർമാരെ മൊമൻ്റോ നൽകി ആദരിച്ചു.

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട് ‘ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 19-10-2024.ശനി ഒപി പ്രധാനഡോക്ടർമാർ

Next Story

അത്തോളി പുതിയോട്ടിൽ ലക്ഷ്മിക്കുട്ടിയമ്മ അന്തരിച്ചു

Latest from Local News

നന്തി ടൗണിൽ നിർത്താതെ പോവുന്ന  ബസ്സുകളെ തടഞ്ഞ് യൂത്ത്ലീഗ് 

നന്തി ടൗണിൽ പരിസരങ്ങളിലും ബസ്സുകൾ നിർത്താതെ പോവുന്നത് നിത്യ സംഭവമായിരിക്കുകയാണ്. അതി രാവിലെ തന്നെ വിദ്യാർത്ഥികളും യാത്രക്കാരും മണിക്കൂറുകളോളം കാത്ത് നിന്ന്

കൊയിലാണ്ടി നടേരി മുത്താമ്പി പിലാക്കാട്ട് നാരായണി അമ്മ അന്തരിച്ചു

കൊയിലാണ്ടി: നടേരി മുത്താമ്പി പിലാക്കാട്ട് നാരായണി അമ്മ (94) അന്തരിച്ചു. ഭർത്താവ്: പരേതനായ നാരായണൻ നായർ. മക്കൾ: പരേതനായ ബാലകൃഷ്ണൻ നായർ

പേരാമ്പ്ര കല്‍പ്പത്തൂരില്‍ കുറുക്കന്റ ആക്രമണത്തില്‍ രണ്ടു പേര്‍ക്ക് പരിക്ക്

പേരാമ്പ്ര: പേരാമ്പ്ര കൽപ്പത്തൂരിൽ കുറുക്കന്റെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. കൽപ്പത്തൂർ മാടത്തും കോട്ട ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പറമ്പത്ത് അനൂപിന്റെ

രാഹുൽ ഗാന്ധി അറസ്റ്റ്: പേരാമ്പ്രയിൽ കോൺഗ്രസ് പ്രതിഷേധ ജ്വാല

പേരാമ്പ്ര  :  വോട്ടർ പട്ടിക ക്രമക്കേടിനെതിരെ പ്രതിഷേധിച്ച രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പേരാമ്പ്ര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ

സ്കൂളിൽ കൂട്ടമർദനം; പ്ലസ് വൺ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്

കോഴിക്കോട്:: സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥികൾ ചേർന്ന് ജൂനിയർ വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ചതായി പരാതി. പരിക്കേറ്റത്