കൊയിലാണ്ടി: കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ കോഴിക്കോട് റൂറൽ ജില്ല അനുസ്മരണം നടത്തി. മുൻ സംസ്ഥാന വൈസ് പ്രസിഡണ്ടായിരുന്ന ബാലകൃഷ്ണൻ പുതിയേടത്ത് എന്നവരുടെ അഞ്ചാം ചരമവാർഷികമാണ് നടന്നത്. വി. കെ നാരായണൻ (സെക്രട്ടറി കെ എസ് പി പി ഡബ്ല്യു എ കോഴിക്കോട് റൂറൽ) സ്വാഗതം പറഞ്ഞു. ശ്രീധരൻ അമ്പാടി (കെ എസ് പി പി ഡബ്ല്യു എ കോഴിക്കോട് റൂറൽ പ്രസിഡന്റ് ) അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി മുനിസിപ്പൽ ചെയർപേഴ്സൺ സുധാ കിഴക്കേപ്പാട് ഉദ്ഘാടനം ചെയ്തു. ബാലകൃഷ്ണൻ കല്ലറ, പി രത്നവല്ലി, അച്യുതൻ പുതിയേടത്ത്, ചന്ദ്രൻ കരിപ്പാലി, എംജി ജോസ്. വി രാമനുണ്ണി, പി ബാലൻ, എം ടി ഭാസ്കരൻ എന്നിവർ സംസാരിച്ചു.









