അവയവദാനത്തിന് അനുമതി നല്‍കാന്‍ ആശുപത്രി തലത്തില്‍ ഓതറൈസേഷന്‍ കമ്മിറ്റികള്‍ രൂപീകരിക്കണമെന്ന് ഹൈക്കോടതി

അവയവദാനത്തിന് അനുമതി നല്‍കാന്‍ ആശുപത്രി തലത്തില്‍ ഓതറൈസേഷന്‍ കമ്മിറ്റികള്‍ രൂപീകരിക്കണമെന്ന് ഹൈക്കോടതി.  വര്‍ഷത്തില്‍ 25 ലേറെ അവയവമാറ്റ ശസ്ത്രക്രിയ നടക്കുന്ന ആശുപത്രികളില്‍ ഓതറൈസേഷന്‍ കമ്മിറ്റി രൂപീകരിക്കാമെന്ന് അവയവദാനവുമായി ബന്ധപ്പെട്ട ചട്ടത്തില്‍ വ്യവസ്ഥയുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് കോടതി നിര്‍ദേശം.

നിലവില്‍ അവയവമാറ്റ ശസ്ത്രക്രിയക്കുള്ള അപേക്ഷകള്‍ ജില്ലാതല ഓതറൈസേഷന്‍ കമ്മിറ്റിയുടെ പരിഗണനക്കാണ് പോകേണ്ടി വരുന്നത്. ഇത് കാലതാമസത്തിനിടയാക്കുമെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് വി.ജി അരുണിന്റെ ഉത്തരവ്.

രോഗിയും ദാതാവും തമ്മില്‍ അടുത്ത ബന്ധമില്ലെന്ന കാരണത്താല്‍ ജില്ല, സംസ്ഥാനതലഓതറൈസേഷന്‍ സമിതികള്‍ വൃക്ക ദാനത്തിനുള്ള അപേക്ഷ തള്ളിയതിനെതിരെ എറണാകുളം ഗോതുരുത്ത് സ്വദേശി നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.

ഹര്‍ജിക്കാരന് വൃക്കദാനം ചെയ്യാന്‍ തയാറായത് തൃശൂര്‍ ശാന്തിപുരം സ്വദേശിയായിരുന്നു. ഇരുവരും അപരിചിതരാണെന്നും അവയവദാനത്തിന് പിന്നില്‍ സാമ്പത്തിക ഇടപാട് സംശയിക്കുന്നുണ്ടെന്നുമുള്ള പൊലീസ് റിപ്പോര്‍ട്ട് അടക്കം പരിഗണിച്ച് ഓതറൈസേഷന്‍ കമ്മിറ്റികള്‍ അപേക്ഷ തള്ളുകയായിരുന്നു.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷൻ ഹരിത ഓഫീസാകുന്നു

Next Story

കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ കോഴിക്കോട് റൂറൽ ജില്ല ബാലകൃഷ്ണൻ പുതിയടത്ത് അനുസ്മരണം നടത്തി

Latest from Main News

RIFFK ഓപ്പൺ ഫോറങ്ങൾക്ക് തുടക്കം സംവിധായകൻ ഷാജൂൺ കാര്യാൽ ഉദ്ഘാടനം ചെയ്തു

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന മേഖല രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായുള്ള ഓപ്പൺ ഫോറങ്ങൾക്ക് തുടക്കമായി. കൈരളി തിയേറ്റർ അങ്കണത്തിലെ ഷാജി

കോഴിക്കോട് തടമ്പാട്ട് താഴത്ത് സഹോദരികളെ മരിച്ചനിലയില്‍ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് തടമ്പാട്ട് താഴത്ത് സഹോദരികളെ മരിച്ചനിലയിൽ കണ്ടെത്തി. ശ്രീജയ, പുഷ്പ എന്നിവരെയാണ് വാടക വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സഹോദരനെ കാണാനില്ല.

സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും

1. ബ്രിട്ടീഷുകാർക്ക് മലബാറിൻ്റെ ആധിപത്യം ലഭിച്ച ഉടമ്പടി ഏതാണ്, ആരുമായിട്ടാണ് ഈ ഉടമ്പടി ഒപ്പുവച്ചത് ശ്രീരംഗപട്ടണം ഉടമ്പടി, ടിപ്പുസുൽത്താൻ   2.

10, 12 ക്ലാസുകളിലെ ബോർഡ്‌ പരീക്ഷയെഴുതുന്നതിന് 75 ശതമാനം ഹാജർ നിർബന്ധമാക്കി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യൂക്കേഷൻ

10, 12 ക്ലാസുകളിലെ ബോർഡ്‌ പരീക്ഷയെഴുതുന്നതിന് 75 ശതമാനം ഹാജർ നിർബന്ധമാക്കി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യൂക്കേഷൻ. 2026ൽ വരാനിരിക്കുന്ന

ഈ വർഷത്തെ പ്ലസ്ടു ഒന്നാം പാദ പരീക്ഷാ ടൈംടേബിള്‍ പുനഃക്രമീകരിച്ചു

ഈ വർഷത്തെ പ്ലസ്ടു ഒന്നാം പാദ പരീക്ഷാ ടൈംടേബിള്‍ പുനഃക്രമീകരിച്ചു. ഓഗസ്റ്റ് 18 മുതൽ ആരംഭിക്കുന്ന ഓണപ്പരീക്ഷ ടൈംടേബിളിൽ ആണ് മാറ്റം.