ആത്മ‌ഹത്യചെയ്ത എഡിഎം നവീൻ ബാബുവിന് വീഴ്ചയില്ലെന്ന് കലക്ടറുടെ കണ്ടെത്തൽ

ആത്മ‌ഹത്യചെയ്ത എഡിഎം നവീൻ ബാബുവിന് വീഴ്ചയില്ലെന്ന് കലക്ടറുടെ കണ്ടെത്തൽ. എൻഒസി നൽകുന്നതിൽ കാലതാമസം വന്നിട്ടില്ലെന്നും വിവിധ വകുപ്പുകളുടെ അനുമതിക്കായുള്ള കാലതാമസം മാത്രമാണ് ഉണ്ടായതെന്നും കലക്ടർ കണ്ടെത്തി. ഫയൽ നീക്കം സംബന്ധിച്ച അന്വേഷണത്തിലാണ് കാലതാമസമില്ലെന്ന് വ്യക്തമായത്. കലക്ടർ നാളെ റവന്യൂ മന്ത്രിക്ക് റിപ്പോർട്ട് നൽകും. സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് ഹാജരാക്കാൻ കലക്ടറോട് സർക്കാർ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയാറാക്കിയിത്.

കണ്ണൂരിൽ നിന്ന് പത്തനംതിട്ടയിലേക്കുള്ള സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട യാത്രയയപ്പ് ചടങ്ങിൽ ക്ഷണിക്കാതെയെത്തിയ ദിവ്യ നടത്തിയ അധിക്ഷേപകരമായ പ്രസംഗത്തിന് പിന്നാലെയായിരുന്നു നവീൻ ബാബുവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കണ്ണൂ‍ർ ചെങ്ങളായിയിലെ പെട്രോൾ പമ്പുമായി ബന്ധപ്പെട്ടായിരുന്നു വിവാദം. പരിയാരം മെഡിക്കൽ കോളേജിലെ കരാർ തൊഴിലാളിയായ പ്രശാന്താണ് പെട്രോൾ പമ്പ് തുടങ്ങാൻ എൻഒസി വേണമെന്നാവശ്യപ്പെട്ടാണ് എഡിഎമ്മിനെ സമീപിച്ചത്. എന്നാൽ പമ്പ് സ്ഥാപിക്കാൻ ഉദ്ദേശിച്ച സ്ഥലത്തോട് ചേർന്ന് റോഡിൽ വളവുണ്ടായിരുന്നതിനാൽ അനുമതി നൽകുന്നതിന് പ്രയാസമുണ്ടെന്ന് എഡിഎം അറിയിക്കുകയായിരുന്നു. എങ്കിലും സ്ഥലംമാറ്റത്തിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് നവീൻ ബാബു പമ്പിന് എൻഒസി നൽകി. ഇത് വൈകിപ്പിച്ചെന്നും പണം വാങ്ങിയാണ് അനുമതി നൽകിയതെന്നുമാണ് ദിവ്യ യാത്രയയപ്പ് യോ​ഗത്തിൽ ആരോപിച്ചത്. ഇതിന്റെ തൊട്ടടുത്ത ദിവസം രാവിലെ എഡിഎമ്മിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

Leave a Reply

Your email address will not be published.

Previous Story

കൂരാച്ചുണ്ട് പഞ്ചായത്ത് മുൻ സ്ഥിരസമിതി അധ്യക്ഷനും, സാമൂഹിക പ്രവർത്തകനുമായിരുന്ന പള്ളിപ്പറമ്പിൽ ആൻ്റണി വിൻസൻ്റ് അന്തരിച്ചു

Next Story

അത്തോളി കോതങ്കൽ തെക്കെകുടി മീത്തൽ ലക്ഷ്മി അന്തരിച്ചു

Latest from Local News

എൻ.കെ. പ്രഭയുടെ കഥാ സമാഹാരം കാത്തുവെച്ച കനികൾ കൽപ്പറ്റ നാരായണൻ പ്രകാശനം ചെയ്തു

കൊയിലാണ്ടി: എൻ.കെ. പ്രഭയുടെ കഥാസമാഹാരം കാത്തുവെച്ച കനികൾ കൽപ്പറ്റ നാരായണൻ പ്രകാശനം ചെയ്തു. കവി ഡോ: മോഹനൻ നടുവത്തൂർ ഏറ്റുവാങ്ങി. സൃഷ്ടിപഥം

മഹിളാ കോൺഗ്രസ്സ് സാഹസ് യാത്രയ്ക്ക് കുറ്റ്യാടിയിൽ ഉജ്ജ്വല സ്വീകരണം നൽകും

‘ജ്വലിക്കട്ടെ സ്ത്രീ ശക്തി, ഉണരട്ടെ കേരളം, ഭയക്കില്ലിനി നാം തെല്ലും, വിരൽ ചൂണ്ടാം കരുത്തോടെ’ എന്ന മുദ്രാവാക്യമുയർത്തി മഹിളാ കോൺഗ്രസ്സ് സംസ്ഥാന

കൊഴുക്കല്ലൂർ കെജിഎം യുപി സ്കൂൾ അധ്യാപിക അശ്വതി താഴത്തെ വീട്ടിൽ അന്തരിച്ചു

കൊഴുക്കല്ലൂർ കെജിഎം യുപി സ്കൂൾ അധ്യാപിക അശ്വതി താഴത്തെ വീട്ടിൽ (നടുവണ്ണൂർ) അന്തരിച്ചു.  അസുഖബാധയെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.