സംസ്ഥാനത്ത് ഇന്നും പരക്കെ മഴ; 7 ജില്ലകളിൽ യെല്ലോ അല‍ർട്ട്

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാ​ഗമായി 7 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലി മീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നുണ്ട്. കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ട്. കേരള തീരത്ത് ഇന്ന് വൈകുന്നേരം 05.30 വരെ 1.0 മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും മുന്നറിയിപ്പ് നൽകി. തീരദേശ മേഖലകളിൽ, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളിൽ, വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

Leave a Reply

Your email address will not be published.

Previous Story

സുധാകരൻ നമ്പീശൻ അവാർഡ് മുനീർ എരവത്തിന്

Next Story

കെ-റെയില്‍ പദ്ധതി വീണ്ടും കേന്ദ്രസര്‍ക്കാരിന് മുന്നില്‍ ഉന്നയിച്ച് കേരളം

Latest from Main News

അമീബിക് മസ്തിഷ്ക ജ്വരം; അടിയന്തിര രോഗ പ്രതിരോധ നടപടി അനിവാര്യം – മുല്ലപ്പള്ളി രാമചന്ദ്രൻ

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടല്ല , 17 ആണ് എന്ന ആരോഗ്യ വകുപ്പിൻ്റെ ഏറ്റവും ഒടുവിലത്തെ കണക്ക്

ഷോർട്ട് സർക്യൂട്ട് ; ആലപ്പുഴ ചിത്തിരക്കായലിൽ ഹൗസ് ബോട്ടിന് തീപിടിച്ചു

ആലപ്പുഴ : ആലപ്പുഴയിലെ ചിത്തിര കായലിൽ സഞ്ചരിച്ച ഹൗസ്‌ബോട്ടിന് ഉച്ചയ്ക്ക് തീപിടിച്ചു. കുമരകത്തെ റിസോർട്ടിൽ നിന്നുള്ള വിനോദസഞ്ചാരികളുമായി പുന്നമടക്കായലിലേക്ക് പോയിക്കൊണ്ടിരുന്ന ബോട്ടിന്റെ

ബക്കറ്റുമായി തെരുവിലിറങ്ങുന്ന ജനങ്ങൾ; ‘മത്സ്യമഴ’ വിരുന്നായി

ലോകത്തിന്റെ പല ഭാഗങ്ങളിലും അപൂർവമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ഈ വിചിത്ര പ്രതിഭാസം ഹോണ്ടുറാസിലെ യോറോ പട്ടണത്തിൽ വർഷംതോറും പതിവായി നടക്കുന്നുണ്ട്.  

വാട്‌സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യുന്ന തട്ടിപ്പുകള്‍ വ്യാപകമെന്ന് സൈബര്‍ പൊലീസിന്റെ മുന്നറിയിപ്പ്

വാട്‌സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യുന്ന തട്ടിപ്പുകള്‍ വ്യാപകമാകുന്നെന്ന് സൈബര്‍ പൊലീസ് മുന്നറിയിപ്പ് നൽകി. ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് വ്യക്തിഗതവിവരങ്ങള്‍ കൈക്കലാക്കല്‍,