സുധാകരൻ നമ്പീശൻ അവാർഡ് മുനീർ എരവത്തിന്

നടുവണ്ണൂർ : കോൺഗ്രസ് നേതാവും അധ്യാപകനും സഹ കാരിയുമായിരുന്ന പി. സുധാകരൻ നമ്പീശന്റെ ഓർമ്മയ്ക്കായി പി. സുധാകരൻ നമ്പീശൻ അനുസ്മരണസമിതി ഏർപ്പെ ടുത്തിയ പ്രഥമപുരസ്ക്കാരത്തിന് മുനീർ എരവത്ത് അർഹനായി. സാമൂഹ്യ ജീവകാരുണ്യ സഹകരണ മേഖലകളിലെ നിസ്തുല സംഭാവനകൾ പരിഗണിച്ചാണ് മുനീർ എരവത്തിനെ അവാർഡിന് തെരഞ്ഞെടുത്തത്. പേരാമ്പ്ര ആസ്ഥാനമായി ജീവകാരുണ്യ സാമൂഹ്യ പ്രവർത്തനങ്ങൾ നടത്തി വരുന്ന ഹസ്ത ചാരിറ്റബ്ൾ ട്രസ്റ്റ് ചെയർമാൻ, സഹയാത്ര പാലിയേറ്റിവ് കെയർ ചെയർമാൻ ,വാല്യക്കോട് നവജീവൻ ട്രസ്റ്റ് ചെയർമാൻ, വാല്യക്കോട് അഗ്രിക്കൾച്ചറൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ്, അധ്യാപകൻ, ഡിസിസി ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു. 10,001 രൂപയും ഫലകവും ഉൾ പ്പെട്ടതാണ് പുരസ്ക്കാരം. ഒക്ടോബർ 20 ന് വൈകിട്ട് പള്ളിയത്ത് കുനിയിൽ വെച്ചു നടക്കുന്ന പി.സുധാകരൻ നമ്പീശൻ അനുസ്മരണ സമ്മളനത്തിൽ വെച്ച് കെ. മുരളീധരൻ അവാർഡ് കൈമാറും.

Leave a Reply

Your email address will not be published.

Previous Story

കല്ലാനോട് മേരി ജോർജ് അറക്കൽ അന്തരിച്ചു

Next Story

സംസ്ഥാനത്ത് ഇന്നും പരക്കെ മഴ; 7 ജില്ലകളിൽ യെല്ലോ അല‍ർട്ട്

Latest from Local News

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. വ്യാഴാഴ്ച വരെ മഴ

മണ്ണിൽ കളിച്ച് മാനം മുട്ടെ വളർന്ന് ‘മാടൻമോക്ഷം’. ഇത് വ്യത്യസ്തമായ നാടകം

നാടകം കഴിഞ്ഞിട്ടും ആരും എഴുന്നേറ്റില്ല , പോകാൻ തിടുക്കമില്ല, ഹൃദയം കൊണ്ട് കയ്യടിച്ച് അരങ്ങിൽ നിറഞ്ഞാടിയ കലാകാരന്മാരെ ആരാധനയോടെ അത്ഭുദത്തോടെ അവർ

എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ മനുഷ്യച്ചങ്ങല തീർത്തു

കൊയിലാണ്ടി : എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ മനുഷ്യച്ചങ്ങല തീർത്തു. ലൈബ്രറി പ്രസിഡൻറ് എൻ. എം . നാരായണൻ അധ്യക്ഷത

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 22 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 22 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ജനറൽ മെഡിസിൻ വിഭാഗം. ഡോ. വിപിൻ 3:00

ലഹരി: വിദ്യാര്‍ഥികളുടെ ആശങ്കകളും ആശയങ്ങളും കലക്ടറുമായി കത്തിലൂടെ പങ്കുവെക്കാം

ലഹരിയുമായി ബന്ധപ്പെട്ട വിദ്യാര്‍ഥികളുടെ ആശയങ്ങളും ആശങ്കകളും ജില്ലാ കലക്ടറുമായി പങ്കുവെക്കാന്‍ ‘കളക്ടര്‍ക്കൊരു കത്ത്’ ക്യാമ്പയിനുമായി ജില്ലാ ഭരണകൂടം. ലഹരി ഉപയോഗത്തിലെ വര്‍ധനവ്,