രാഹുല്‍ മാങ്കൂട്ടത്തില്‍ പുതുപ്പള്ളി പള്ളിയിലെ ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ചു

പാലക്കാട് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുമായ രാഹുല്‍ മാങ്കൂട്ടത്തില്‍ പുതുപ്പള്ളി പള്ളിയിലെ ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ചു. ഇന്ന് രാവിലെയാണ് അദ്ദേഹം പുതുപ്പള്ളിയില്‍ എത്തി നേതാക്കള്‍ക്കൊപ്പം ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ചത്. കോട്ടയത്തെ കെ.പി.സി.സി, ഡി.സി.സി, യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ രാഹുലിനെ പുതുപ്പള്ളി പള്ളിയില്‍ സ്വീകരിച്ചു.

ആദ്യം പള്ളിയില്‍ എത്തി പ്രാര്‍ത്ഥിച്ചതിനുശേഷമാണ് തന്റെ പ്രിയപ്പെട്ട നേതാവിന്റെ കല്ലറയില്‍ രാഹുല്‍ എത്തിയത്. ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ പൂക്കളും, മെഴുകുതിരികളും അര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചു.

തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങുമ്പോള്‍ തനിക്ക് ഏറെ ശുഭപ്രതീക്ഷയാണ് ഉള്ളത് എന്ന് രാഹുല്‍ മാങ്കൂട്ടം പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ അനുഗ്രഹം തേടിയതിനു ശേഷമാണ് ഇപ്പോള്‍ താന്‍ പാലക്കാട് ഉപതെരഞ്ഞെടുപ്പിനെ നേരിടാന്‍ ഇറങ്ങുന്നത്, ഉമ്മന്‍ചാണ്ടി എന്നും കോണ്‍ഗ്രസുകാരെ സംബന്ധിച്ച് ഏറ്റവും വലിയ വൈകാരികതയാണെന്നും രാഹുല്‍ കൂട്ടിചേര്‍ത്തു.

Leave a Reply

Your email address will not be published.

Previous Story

ഐസ് ബ്ലോക്കിൽ അഗ്നി പകർന്ന് കൊയിലാണ്ടി ഉപജില്ല ശാസ്ത്രമേളയ്ക്ക് തുടക്കം

Next Story

കേരള ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് ആരിഫ് മുഹമ്മദ് ഖാനെ മാറ്റുമെന്ന് റിപ്പോര്‍ട്ട്

Latest from Main News

സേലം രക്തസാക്ഷികളുടെ സ്മരണ നിലനിർത്താൻ കോയമ്പത്തൂരിൽ സ്മാരകം പണിയുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി

1950-ൽ സേലം ജയിൽ വെടിവയ്പ്പിൽ രക്തസാക്ഷികളായ സി.പി.ഐ സഖാക്കളുടെ സ്മരണക്കായി സേലം സെൻട്രൽ ജയിലിന് സമീപം സ്മാരകം നിർമ്മിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി

പാലങ്ങളുടെ തകർച്ച അന്വേഷണം വേണം, പാലം പണി പുനരാരംഭിക്കുകയും വേണം – കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്

സംസ്ഥാനത്ത് അടിക്കടി നിർമ്മാണത്തിലിരിക്കുന്ന പാലങ്ങൾ തകരുന്ന സംഭവത്തെക്കുറിച്ച് ഉന്നത തല അന്വേഷണം നടത്തണമെന്ന് കെ പി സി സി അധ്യക്ഷൻ സണ്ണി

ഗവ:മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ കോഴിക്കോട് 19.08.25.ചൊവ്വ ഒ.പി .വിഭാഗങ്ങൾ. പ്രധാന ഡോക്ടർമാർ

ഗവ:മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ കോഴിക്കോട് 19.08.25.ചൊവ്വ ഒ.പി .വിഭാഗങ്ങൾ. പ്രധാന ഡോക്ടർമാർ 👉മെഡിസിൻവിഭാഗം ഡോ.അബ്ദുൽ മജീദ് 👉ജനറൽസർജറി ഡോ അലക്സ് ഉമ്മൻ

ശ്രീനാരായണഗുരു സാഹോദര്യ പുരസ്കാരം കാന്തപുരത്തിന്

സ്വാമി ശാശ്വതീകാനന്ദ സാംസ്കാരിക കേന്ദ്രത്തിന്റെ ശ്രീനാരായണഗുരു സാഹോദര്യ പുരസ്കാരം കാന്തപുരം എപി അബൂബക്കർ മുസ്ലിയാർക്ക്. 100000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ്

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യത പ്രവചനത്തിൽ കാലാവസ്ഥ വകുപ്പ്