പന്തലായനി ബ്ലോക്ക് തല തൊഴിൽമേള ഒക്ടോബർ 19 ന് കൊയിലാണ്ടിയിൽ

കുടുംബശ്രീ ജില്ലാ മിഷൻ്റെ ആഭിമുഖ്യത്തിൽ കൊയിലാണ്ടി നഗരസഭയുടെ നേതൃത്വത്തിൽ പന്തലായനി ബ്ലോക്ക് തല തൊഴിൽ മേള സംഘടിപ്പിക്കുന്നു. ഒക്‌ടോബർ 19 ശനിയാഴ്ച കൊയിലാണ്ടി മുനിസിപ്പാലിറ്റി ഇ. എം .എസ് ടൗൺഹാളിൽ വെച്ചാണ് തൊഴിൽ മേള നടക്കുന്നത്. മുപ്പതോളം കമ്പനികളിലായി 1000 ൽ അധികം ഒഴിവുകളിലേക്കായാണ് അവസരങ്ങൾ ഒരുക്കിയിരിക്കുന്നത്.

എസ്.എസ്.എൽ.സി, പ്ലസ്ടു, ബിരുദം, ബിരുദാനന്തര ബിരുദം, ഐ ടി. ഐ, ഡിപ്ലോമ , പ്രൊഫഷണൽ കോഴ്സ് തുടങ്ങി എല്ലാ വിഭാഗത്തിൽ പെട്ട ഉദ്യോഗാർത്ഥികൾക്കും ഈ തൊഴിൽ മേളയിൽ പങ്കെടുക്കുവാൻ സാധിക്കും. മേളയിൽ പങ്കെടുക്കാനായി https://forms.gle/rd6tQ25CQURadGJg7 എന്ന ലിങ്കിൽ കയറി രജിസ്റ്റർ ചെയ്യാം. സ്പോട്ട് രജിസ്ട്രേഷൻ സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.

ഉദ്യോഗാർത്ഥികൾ ബയോഡാറ്റയുടെ 5 കോപ്പിയും പാസ്പോർട്ട് സൈസ് ഫോട്ടോയുടെ 4 കോപ്പിയും കൊണ്ടുവരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള കുടുംബശ്രീ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published.