കണ്ണൂർ എ ഡി എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് വിവാദത്തെ തുടർന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ രാജിവച്ചു. ഇവരുടെ രാജി സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെടുകയായിരുന്നു . രാജിക്കത്ത് ബന്ധപ്പെട്ടവർക്ക് അയച്ചു കൊടുത്തതായി ദിവ്യ അറിയിച്ചു.യാത്രയയപ്പ് യോഗത്തിൽ തന്റെ ചില പരാമർശങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു എന്ന് ദിവ്യ പറഞ്ഞു. കെ.കെ. രത്നകുമാരിയെ പുതിയ പ്രസിഡൻ്റാക്കാനാണ് സി.പി.എം. തീരുമാനം.










