മേലടി ഉപജില്ലാ ശാസ്ത്രോത്സവത്തിന് തുടക്കമായി

മേലടി ഉപജില്ലാ ശാസ്ത്രോത്സവത്തിന്  തുടക്കമായി. രണ്ടു ദിവസങ്ങളിലായി ശ്രീ വാസുദേവ ആശ്രമ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലും നമ്പ്രത്ത്കര യു.പി സ്കൂളിലും  നടക്കുന്ന ശാസ്ത്രോത്സവത്തിൻ്റെ ഉദ്ഘാടനം പേരാമ്പ്ര എം.എൽ.എയായ ടി.പി രാമകൃഷ്ണൻ നിർവഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിർമ്മല ടീച്ചർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ എം പി ശിവാനന്ദൻ മുഖ്യാതിഥിയായി.

മേളയുടെയുടെ വിശദീകരണം എ.ഇ.ഓയായ പി. നസീസ് നടത്തി.  മേലടി ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.എം രവീന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ.എം.സുനിൽ, പഞ്ചായത്ത് മെമ്പർമാരായ അമൽ സരാഗ, കെ.സി രാജൻ, ഫെസ്റ്റിവെൽ കമ്മിറ്റി ചെയർമാൻ അനീഷ് മാസ്റ്റർ, ഫെസ്റ്റിവൽ കമ്മിറ്റി കൺവീനർ ഷോ ബിത്ത്മാസ്റ്റർ, എച്ച് എം ഫോറം കൺവീനർ സജീവൻ കുഞ്ഞോത്ത്, പി.ടി.എ പ്രസിഡണ്ടുമാരായ ടി.ഇ. ബാബു, രഞ്ജിത് നിഹാര, നമ്പ്രത്ത്കര യു.പി സ്കൂൾ പ്രധാന അധ്യാപിക സുഗന്ധി ടി.പി തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.

ശ്രീ വാസുദേവ ആശ്രമ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ അമ്പിളി കെ.കെ സ്വാഗതം പറഞ്ഞ ചടങ്ങിന് റിസപ്ഷൻ കമ്മിറ്റി കൺവീനർ സുഭാഷ് എസ്.ബി നന്ദിയും പറഞ്ഞു. രണ്ടു ദിവസങ്ങളിലായി നടക്കുന്ന മേളയിൽ 3500 ഓളം വിദ്യാർത്ഥികൾ മത്സരിക്കും.ച ടങ്ങിൽ ലോഗോ രൂപകല്പന ചെയ്ത സന്തോഷ് കുറയ്ക്കാനുള്ള ഉപഹാരം എം.എൽ.എ ടി പി രാമകൃഷ്ണൻ നിർവഹിച്ചു.

Leave a Reply

Your email address will not be published.

Previous Story

പന്തലായനി ബ്ലോക്ക് തല തൊഴിൽമേള ഒക്ടോബർ 19 ന് കൊയിലാണ്ടിയിൽ

Next Story

അവശ്യ മരുന്നുകളുടെ വില കൂട്ടാന്‍ അനുമതി നല്‍കിയ കേന്ദ്ര സർക്കാർ തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളി : ഫാർമസിസ്റ്റ്സ് അസോസിയേഷൻ

Latest from Local News

റേഷന്‍ വ്യാപാരികള്‍ ഈ മാസം 27 മുതല്‍ സമരത്തിലേക്ക്

ഈ മാസം 27 മുതല്‍ റേഷന്‍ കടകള്‍ അടച്ചിട്ട് സമരം നടത്തുമെന്ന് റേഷന്‍ വ്യാപാരി സംഘടനകള്‍ അറിയിച്ചു. ഭക്ഷ്യമന്ത്രിയും റേഷന്‍ വ്യാപാരികളുടെ

പുറക്കാമലയിൽ മുസ്ലിം യൂത്ത് ലീഗ് സംരക്ഷണ യാത്ര നടത്തി

പേരാമ്പ്ര :മേപ്പയ്യൂർ, ചെറുവണ്ണൂർ പഞ്ചായത്തുകളുടെ പരിധിയിൽ പെട്ടതും പരിസര പ്രദേശങ്ങൾ ജനവാസ നിബിഡവുമായ പുറക്കാമലയിൽ മല അനധികൃതമായി കൈടക്കിക്കൊണ്ട് ഖനനം നടത്താനുള്ള

കൊയിലാണ്ടി നഗരസഭ മുൻ കൗൺസിലർ നടുത്തലക്കൽ നളിനി അന്തരിച്ചു

കൊയിലാണ്ടി നഗരസഭ മുൻ കൗൺസിലർ നെല്ല്യാടിക്കടവ് യംങ് ടൈഗേഴ്സ് ക്ലബിനടുത്ത് നടുത്തലക്കൽ നളിനി (70) അന്തരിച്ചു. ഭർത്താവ് പരേതനായ ഭരതൻ (ടെയിലർ).