കെ-റെയില്‍ പദ്ധതി വീണ്ടും കേന്ദ്രസര്‍ക്കാരിന് മുന്നില്‍ ഉന്നയിച്ച് കേരളം

ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയ കെ-റെയില്‍ പദ്ധതി വീണ്ടും കേന്ദ്രസര്‍ക്കാരിന് മുന്നില്‍ ഉന്നയിച്ച് കേരളം. സില്‍വര്‍ലൈന്‍ പദ്ധതിയുടെ അംഗീകാരം അടക്കമുള്ള വിഷയങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി.

അങ്കമാലി-എരുമേലി ശബരി റെയില്‍പാതാപദ്ധതി, കേരളത്തിലെ റെയില്‍പാതകളുടെ എണ്ണം മൂന്ന്, നാല് വരികളാക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. ഉദ്യോഗസ്ഥതല ചര്‍ച്ച നടത്തി അന്തിമതീരുമാനം എടുക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നല്‍കി. സംസ്ഥാന കായിക-റെയില്‍വെ മന്ത്രി വി. അബ്ദുറഹിമാനും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ചര്‍ച്ച അനുകൂലമായിരുന്നെന്ന് മന്ത്രി അറിയിച്ചു. 

Leave a Reply

Your email address will not be published.

Previous Story

സംസ്ഥാനത്ത് ഇന്നും പരക്കെ മഴ; 7 ജില്ലകളിൽ യെല്ലോ അല‍ർട്ട്

Next Story

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 25 പവനിലധികം തൂക്കം വരുന്ന പൊന്നിന്‍ കിരീടം വഴിപാടായി ലഭിച്ചു

Latest from Main News

ആധാർ കാർഡിൽ ഹിജാബ് ധരിച്ചുള്ള ഫോട്ടോകൾ അനുവദിക്കരുതെന്ന നിർദ്ദേശവുമായി ആധാർ അതോറിറ്റി

ആധാർ കാർഡിൽ ഹിജാബ് ധരിച്ചുള്ള ഫോട്ടോകൾ അനുവദിക്കരുതെന്ന് അക്ഷയ കേന്ദ്രങ്ങൾക്ക് ആധാർ അതോറിറ്റി നിർദ്ദേശം നൽകി. മുഖത്തിന്റെ ചിത്രം പൂർണമായി ലഭിക്കാത്ത

മുന്‍ മന്ത്രി അഡ്വ. പി. ശങ്കരന്‍ അനുസ്മരണവും പുരസ്‌ക്കാര ദാനവും രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു

കോണ്‍ഗ്രസ് മുക്തകേരളമാണ് സിപിഎമ്മിന്റെ ലക്ഷ്യമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല. മുന്‍ മന്ത്രി അഡ്വ. പി. ശങ്കരന്‍ അനുസ്മരണവും പുരസ്‌ക്കാര

കൊയിലാണ്ടിക്കൂട്ടം ഫന്തരീന ഫെസ്റ്റ് ശ്രദ്ധേയമായി

മനാമ: കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ പതിനാലാം വാർഷികം ഫന്തരീന ഫെസ്റ്റ് 2025 ബിഎംസി ഹാളിൽ നിറഞ്ഞ സദസ്സിൽ വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു.

കാപ്പാട് ബീച്ചിൽ ഇന്ന് വീണ്ടും ബ്ലൂ ഫ്ലാഗ് ഉയരും

കാപ്പാട് ബീച്ചിൽ ഇന്ന് വീണ്ടും ബ്ലൂ ഫ്ലാഗ് ഉയരും. അന്താരാഷ്ട്ര നിലവാരമുള്ള മികച്ച കടലോരത്തിനാണ് ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കറ്റ് നൽകുക. ഇന്ന്

കേരളത്തിലെ ഏറ്റവും മികച്ച ജാഗ്രതാ സമിതിക്കുള്ള വനിതാ കമ്മീഷന്റെ പുരസ്‌കാരം കൊയിലാണ്ടി നഗരസഭയ്ക്ക്

സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍, സ്വാതന്ത്ര്യനിഷേധം, അവകാശലംഘനം എന്നിവയില്‍ ഇടപെട്ട് വനിതാ കമ്മീഷന്റെ സഹായത്തോടെ പരിഹരിക്കാന്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് ജാഗ്രതാ