കൊയിലാണ്ടി : എഫ് എൻ ടി ഒ നേതാവും കൊയിലാണ്ടി ടെലിഫോൺ എക്സ്ചേഞ്ച് റിട്ടയേർഡ് ഉദ്യോഗസ്ഥനുമായിരുന്ന കെ വി ഗംഗധരൻ നായരുടെ നിര്യാണത്തിൽ എഫ് എൻ ടി ഒ, സി ജി പി ഒ സംഘടനകളുടെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു. സി കെ ജി സെന്ററിൽ വെച്ച് ചേർന്ന അനുസ്മരണ യോഗം എഫ് എൻ ടി ഒ മുൻ അഖിലേന്ത്യാ വൈസ് പ്രസിഡണ്ടും ഐ എൻ ടി യു സി ദേശീയ നേതാവുമായ എം കെ ബീരാൻ ഉത്ഘാടനം ചെയ്തു. സി ജി പി ഒ ജില്ലാ സെക്രട്ടറി ടി കെ നാരായണൻ അധ്യക്ഷത വഹിച്ചു. സി ജി പി ഒ ജില്ലാ ജനറൽ സെക്രട്ടറിയും എഫ് എൻ ടി ഒ മുൻ സംസ്ഥാന സെക്രട്ടറിയുമായ എം നാരായണൻ, മുൻ കെ പി സി സി നിർവാഹക സമിതി അംഗം വി ടി സുരേന്ദ്രൻ, കെ കുഞ്ഞികൃഷ്ണൻ ( ബാലുശ്ശേരി ) എം പി ശശിധരൻ ( വടകര ), എൻ എ കുമാരൻ ( കൂരാച്ചുണ്ട് ), എൻ വി ഗോപാലൻ ( കൊയിലാണ്ടി ) എന്നിവർ സംസാരിച്ചു.