അവശ്യ മരുന്നുകളുടെ വില കൂട്ടാന്‍ അനുമതി നല്‍കിയ കേന്ദ്ര സർക്കാർ തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളി : ഫാർമസിസ്റ്റ്സ് അസോസിയേഷൻ

അവശ്യമരുന്നുകളുടെ വില അമ്പത് ശതമാനം വർദ്ധിപ്പിക്കാൻ ഔഷധ കുത്തക കമ്പനികൾക്ക് അനുമതി നൽകിയ നാഷനൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റിയുടെ തീരുമാനം പിൻവലിക്കണമെന്ന് ഫാർമസിസ്റ്റ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

ആസ്ത്മ, ക്ഷയം മാനസികാരോഗ്യം, ഗ്ലൂക്കോമ ഉള്‍പ്പെടെയുള്ള അസുഖങ്ങളുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന പതിനൊന്ന് തരം മോളിക്കുൾ കാറ്റഗറിയിൽ പെട്ട അവശ്യമരുന്നുകളുടെ വില അമ്പത് ശതമാനം വരെ വർദ്ധിപ്പിക്കാൻ അനുമതി കൊടുക്കുക വഴി ബഹുരാഷ്ട്ര ഔഷധ കുത്തക കമ്പനികൾക്ക് ജനങ്ങളുടെ ജീവൻ കൊണ്ടു പന്താടാനുള്ള അവസരമൊരുക്കിയിരിക്കുകയാണെന്നും ജനങ്ങളുടെ ആരോഗ്യ സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്ന തീരുമാനം കേന്ദ്ര സർക്കാർ ഉടൻ പിൻവലിക്കണമെന്നും ഫാർമസിസ്റ്റ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു .
ജില്ലാ പ്രസിഡണ്ട് മഹമൂദ് മൂടാടി ആദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സിക്രട്ടറി എം.ജിജീഷ് , സംസ്ഥാന കമ്മിററിയംഗം ടി. സതീശൻ, നവീൻലാൽ പാടിക്കുന്ന്, പി.എം സുരേഷ്, ഷഫീഖ് കൊല്ലം, ജസ്ല എം.കെ, ഷാഹി.പി പി, റനീഷ.എ.കെ,
രാഗില, റാബിയ എന്നിവർ സംസാരിച്ചു. എസ്ഡി സലീഷ് കുമാർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

മേലടി ഉപജില്ലാ ശാസ്ത്രോത്സവത്തിന് തുടക്കമായി

Next Story

കെപിസിസി സോഷ്യൽ മീഡിയ സെൽ കൺവീനര്‍ പി സരിനെ കോണ്‍ഗ്രസ് പുറത്താക്കി

Latest from Main News

തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിന്റെ കരട് വോട്ടര്‍പ്പട്ടിക ഈ മാസം 20നു ശേഷം പ്രസിദ്ധീകരിക്കും

തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിന്റെ കരട് വോട്ടര്‍പ്പട്ടിക ഈ മാസം 20നു ശേഷം പ്രസിദ്ധീകരിക്കും. പുതിയ വാര്‍ഡ് അനുസരിച്ചുള്ള വോട്ടര്‍പ്പട്ടികയുടെ ക്രമീകരണം പൂര്‍ത്തിയായി. പോളിങ് ബൂത്ത്

ഓറഞ്ച് പൂച്ച അപകടകാരിയെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്

ഇന്നത്തെ ഡിജിറ്റൽ ലോകത്ത്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് അനേകം ആനിമേഷൻ കഥാപാത്രങ്ങളും വീഡിയോകളും ഉണ്ടാക്കുന്നു. കുട്ടികൾ വിനോദത്തിനും പഠനത്തിനും ഇവ ഉപയോഗിക്കുന്നു.

ഗവ:മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ കോഴിക്കോട് 08-07-25 ചൊവ്വ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ

ഗവ:മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ കോഴിക്കോട് 08.07.25.ചൊവ്വ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ 👉മെഡിസിൻവിഭാഗം ഡോ. പി.ഗീത ‘ 👉ജനറൽസർജറി ഡോ അലക്സ് ഉമ്മൻ

ടെലിഗ്രാം ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്: ഹാക്കർമാർ ഒരൊറ്റ ലിങ്കിൽ വിവരങ്ങൾ ചോർത്തുന്നു

ടെലിഗ്രാം ഹാക്കർമാർ ഒരൊറ്റ ലിങ്കിൽ വിവരങ്ങൾ ചോർത്തുന്നു. നമുക്ക് ലഭിക്കുന്ന അജ്ഞാത ലിങ്കുകൾ തുറക്കാൻ ശ്രമ്മിക്കാതിരിക്കുക. ലിങ്ക് ഓപ്പൺ ആക്കുന്ന പക്ഷം