നന്തി മേൽപ്പാലത്തിന് സമീപം യുവാവിന് വെട്ടേറ്റു

നന്തി ബസാർ: നന്തി മേൽപ്പാലത്തിന് സമീപം യുവാവിന് കാലിന് വെട്ടേറ്റു. നന്തി ഇരുപതാം മൈൽസിൽ ഒറ്റക്കണ്ടത്തിൽ രോഹിത്തിനാണ് (30) വെട്ടേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. വ്യാഴാഴ്ച വൈകിട്ട് 6.30 ഓടെയാണ്‌ സംഭവം. രോഹിത്തിനെ വെട്ടിയ യുവാവിനെ പിടികിട്ടിയിട്ടില്ലെന്ന്
കൊയിലാണ്ടി പോലിസ് അറിയിച്ചു. അക്രമണത്തിൻ്റെ കാരണം വ്യക്തമല്ലെന്നും പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published.