ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 25 പവനിലധികം തൂക്കം വരുന്ന പൊന്നിന്‍ കിരീടം വഴിപാടായി ലഭിച്ചു

സാധാരണയായി അമ്പലങ്ങളില്‍ കണിക്ക സമര്‍പ്പണം പതിവുള്ളതാണ്. കാണിക്കയായി ഗുരുവായൂരപ്പനും നിരവധി സാധനങ്ങള്‍ ലഭിക്കാറുണ്ട്. ഇപ്പോഴിതാ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 25 പവനിലധികം തൂക്കം വരുന്ന പൊന്നിന്‍ കിരീടം വഴിപാടായി ലഭിച്ചിരിക്കുകയാണ്. പ്രവാസിയായ ചങ്ങനാശേരി കോട്ടമുറി ദ്വാരകയില്‍ രതീഷ് മോഹനാണ് ഉണ്ണിക്കണ്ണന് കിരീടം സമര്‍പ്പിച്ചത്.

ക്ഷേത്രം ഊരാളനും ദേവസ്വം ഭരണ സമിതി അംഗവുമായ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാടാണ് കിരീടം ഏറ്റുവാങ്ങിയത്. പന്തീരടി പൂജയ്ക്കും ഉച്ചപൂജയ്ക്കും ഗുരുവായൂരപ്പന് പൊന്നിന്‍ കിരീടം ചാര്‍ത്തി. 200.53 ഗ്രാം തൂക്കമുള്ള കിരീടം പൂര്‍ണമായും ദുബായിലാണ് നിര്‍മ്മിച്ചത്. രതീഷ് മോഹന് ദേവസ്വം തിരുമുടി മാല, കളഭം, പഴം, പഞ്ചസാര എന്നിവ അടങ്ങിയ ഗുരുവായൂരപ്പന്റെ വിശിഷ്ട പ്രസാദങ്ങള്‍ നല്‍കി. 

Leave a Reply

Your email address will not be published.

Previous Story

കെ-റെയില്‍ പദ്ധതി വീണ്ടും കേന്ദ്രസര്‍ക്കാരിന് മുന്നില്‍ ഉന്നയിച്ച് കേരളം

Next Story

എൽഐസിയുടെ ഭീമാ കണക്ട് ഓഫീസ് ഉദ്ഘാടനം ചെയ്തു

Latest from Main News

ശബരിമലയിൽ ഈ വര്‍ഷത്തെ മണ്ഡല മകരവിളക്ക് കാലത്ത് 440 കോടി രൂപ വരുമാനം

ശബരിമല വരുമാനത്തില്‍ വര്‍ധന. ഈ വര്‍ഷത്തെ മണ്ഡല മകരവിളക്ക് കാലത്ത് 440 കോടി രൂപ വരുമാനമായി ലഭിച്ചെന്ന് മന്ത്രി വിഎന്‍ വാസവന്‍

ഇന്നും നാളെയും സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്

ഇന്നും നാളെയും ( ചൊവ്വാഴ്ചയും ബുധനാഴ്ചയും) കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ 2 ഡിഗ്രി മുതല്‍ 3 ഡിഗ്രി വരെ താപനില ഉയരാന്‍

തിരുവനന്തപുരം കഠിനംകുളത്ത് കഴുത്തില്‍ കുത്തേറ്റ് യുവതി മരിച്ച നിലയില്‍

തിരുവനന്തപുരം കഠിനംകുളത്ത് കഴുത്തില്‍ കുത്തേറ്റ് യുവതി മരിച്ച നിലയില്‍. വെഞ്ഞാറമൂട് സ്വദേശി ആതിര (30) ആണ് മരിച്ചത്. രാവിലെ വീടിനുള്ളിലാണ് മൃതദേഹം

നിയമസഭയിൽ സമർപ്പിക്കപ്പെട്ട സിഎജി റിപ്പോർട്ടിൽ സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖലയുടെ ഗുണനിലവാര കുറവിനെതിരെ രൂക്ഷവിമർശനം

നിയമസഭയിൽ സമർപ്പിക്കപ്പെട്ട സിഎജി റിപ്പോർട്ടിൽ സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖലയുടെ ഗുണനിലവാര കുറവിനെതിരെ രൂക്ഷവിമർശനം. പൊതുജനാരോഗ്യ മേഖലയ്ക്ക് ഗുണനിലവാരമില്ലെന്നും സ്പെഷ്യലിസ്റ്റ് ഡോക്ടർമാരും ആരോഗ്യ

ഉത്സവത്തിന് ആനകളെ എഴുന്നള്ളിപ്പ്; ജില്ലാതല മോണിറ്ററിങ് കമ്മിറ്റി മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി

ഉത്സവത്തിന് ആനകള്‍ ഇടയുന്നതു മൂലമുണ്ടാകുന്ന അപകടങ്ങള്‍ കുറയ്ക്കുന്നതിനായി നാട്ടാന പരിപാലന ചട്ടം – ജില്ലാതല മോണിറ്ററിങ് കമ്മിറ്റിയുടെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി.