കൊയിലാണ്ടി: സഹകരണ വായ്പയുമായി ബന്ധപ്പെട്ട് ആരംഭിച്ച ജപ്തിനടപടികൾ നിർത്തി വെച്ച് പലിശയും പിഴപ്പലിശയും ഒഴിവാക്കി വായ്പകൾ പുതുക്കി നൽകാനുള്ള നടപടി സ്വീകരിക്കണമെന്ന് ഫാർമേഴ്സ് അസോസിയേഷൻ ഓഫ് ഇൻഡ്യ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കാർഷിക വികസന ബാങ്കുകൾ ഉൾപ്പെടെയുള്ള സഹകരണ ബാങ്കുകൾ വായ്പ കുടിശ്ശിക ഈടാക്കുന്നതിൻ്റെ ഭാഗമായുള്ള ജപ്തിനടപടികൾ നിർത്തിവെയ്ക്കാൻ ഉടൻ നിർദ്ദേശം നൽകണമെന്നു യോഗം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് കൊല്ലം കണ്ടി വിജയൻ അദ്ധ്യക്ഷത വഹിച്ചു. മഹിളാ വിഭാഗം ദേശീയ പ്രസിഡൻ്റ് എ .ദേവകി ഉദ്ഘാടനം ചെയ്തു. ദേശീയ ജനറൽ സിക്രട്ടറി കെ എം സുരേഷ് ബാബു, മുജീബ് കോമത്ത്, എ.ശോഭന, ടി .എം .ലക്ഷ്മി, വി.സി. പര്യേയി ,ലതനാരായണൻ, വേലായുധൻ കീഴിരിയൂർ, എ .സന്തോഷ്, കെ .പി . സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു.