മരണപ്പെട്ട കണ്ണൂർ എ.ഡി.എം നവീന്‍ ബാബുവിൻ്റെ മൃതദേഹം കുടുംബത്തിന് കൈമാറി

മരണപ്പെട്ട കണ്ണൂർ എ.ഡി.എം നവീന്‍ ബാബുവിൻ്റെ മൃതദേഹം കുടുംബത്തിന് കൈമാറി. ചൊവ്വാഴ്ച രാത്രി 12.45ഓടെയാണ് പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം വീട്ടുകാർക്ക് വിട്ടുനൽകിയത്. കുടുംബം രാത്രി രണ്ടരയോടെ മലയാലപ്പുഴയിലേക്ക് തിരിച്ചു. ഇന്ന് മൃതദേഹം വീട്ടിലെത്തിക്കും.

പത്തനംതിട്ടയിലെത്തിക്കുന്ന മൃതദേഹം മോർച്ചറിയിലാണ് സൂക്ഷിക്കുക. സംസ്ക്കാരം വ്യാഴാഴ്ച ഉച്ചയ്ക്കാണ്. പത്തനംതിട്ട കളക്ടറേറ്റിലും വീട്ടിലും പൊതുദർശനത്തിനുള്ള അവസരമുണ്ടാകും.

 

Leave a Reply

Your email address will not be published.