സഖാവ് ഉണ്ണിരയുടെയും അഹമ്മദ്‌ മാസ്റ്റരുടെയും 55ാമത് രക്തസാക്ഷി ദിനം മേപ്പയ്യൂർ നന്താനത്ത് മുക്കിൽ സമുചിതമായി ആചരിച്ചു

പയ്യോളി കടപ്പുറത്ത് വെച്ച് ആർ.എസ്. എസുകാർ ക്രൂരമായി കൊലക്കത്തിക്ക് ഇരയാക്കിയ സഖാവ് ഉണ്ണിരയുടെയും അഹമ്മദ്‌ മാസ്റ്റരുടെയും 55ാമത് രക്തസാക്ഷി ദിനം മേപ്പയ്യൂർ നന്താനത്ത് മുക്കിൽ സമുചിതമായി ആചരിച്ചു.

എൽ.ഡി.എഫ് കൺവീനറും എ.എൽ.എയുമായ സഖാവ് ടി.പി രാമകൃഷ്ണൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. സഖാവ് കെ.കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി രാജൻ, എൻ.കെ രാധ, പി.പി രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. സ്വാഗത സംഘം സിക്രട്ടറി പി.സി അനീഷ് സ്വാഗതവും സുധാകരൻ നാഗത്ത് നന്ദിയും പറഞ്ഞു. അനുസ്മരണ സമ്മേളനത്തിന് മുമ്പ് ബഹുജന പ്രകടനവും നടന്നു.

Leave a Reply

Your email address will not be published.