കണ്ണൂർ എഡി എമ്മിന്റെ ആത്മഹത്യ : ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി

കൊയിലാണ്ടി : കണ്ണൂർ എ ഡി എം നവീൻ ബാബുവിനെ ആത്മഹത്യയിലേക്ക് നയിച്ചത് കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് പി പി ദിവ്യയാണെന്ന് ആരോപിച്ച് കൊയിലാണ്ടി ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.

ഡിസിസി പ്രസിഡന്റ് അഡ്വ. കെ പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക്‌ പ്രസിഡന്റ് എൻ. മുരളീധരൻ തോറോത്ത് അദ്ധ്യക്ഷത വഹിച്ചു.

എഡിഎമ്മിനെ ആത്മഹത്യയിലേക്ക് തള്ളി വിട്ട പി പി ദിവ്യ കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് സ്ഥാനം രാജി വെക്കണമെന്നും ദിവ്യക്കെതിരെ കൊലപാതക കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്യണമെന്നും ഡിസിസി പ്രസിഡന്റ് അഡ്വ. കെ പ്രവീൺ കുമാർ പറഞ്ഞു.

കെപിസിസി മെമ്പർ രാമചന്ദ്രൻ മാസ്റ്റർ, വി ടി സുരേന്ദ്രൻ, രാജേഷ് കീഴരിയൂർ, വി വി സുധാകരൻ, മാടഞ്ചേരി സത്യനാഥൻ, പി വി വേണുഗോപാൽ, രജീഷ് വെങ്ങളത്ത് കണ്ടി, അരുൺ മണമൽ,കെ പി വിനോദ് കുമാർ, എം കെ സായീഷ്, എ കെ ജാനിബ് സംസാരിച്ചു.

മനോജ്‌ പയറ്റു വളപ്പിൽ, സി പി മോഹനൻ, അഡ്വ. പി ടി ഉമേന്ദ്രൻ, റീന കെ വി, അജയ് ബോസ്, കെ ഉണ്ണികൃഷ്ണൻ, ഉണ്ണികൃഷ്ണൻ മരളൂർ, റാഷിദ്‌ മുത്താമ്പി, അഭിനവ് കണക്കശേരി, സുമതി എം കെ, ശ്രീജ റാണി, ചെറുവക്കാട്ട് രാമൻ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.