പന്തലായനി ബ്ലോക്ക് വിപണന കേന്ദ്രത്തില്‍ കരകൗശല സ്റ്റാള്‍ തുറന്നു

പന്തലായനി ബ്ലോക്ക് വിപണന കേന്ദ്രത്തില്‍ കരകൗശല സ്റ്റാള്‍ തുറന്നു. കൊയിലാണ്ടി പച്ചക്കറി മാര്‍ക്കറ്റിന് സമീപമുളള പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വിപണന കേന്ദ്രത്തില്‍ സഞ്ജീവനി കുടുംബശ്രീ യൂനിറ്റിൻ്റെ കരകൗശല വിപണന കേന്ദ്രം (പാര്‍വ്വണ ക്രാഫ്‌റ്റേരിയ) പ്രസിഡന്റ് പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.ടി.എം കോയ, പൂക്കാട് കലാലയം പ്രസിഡന്റ് യു.കെ.രാഘവന്‍, ചുമര്‍ ചിത്ര കലാകാരന്‍മാരായ രമേശ് കോവുമ്മല്‍, വികാസ് കോവൂര്, മനോജ് ചാനത്ത്, ഷിബിന മനോജ് എന്നിവര്‍ പങ്കെടുത്തു.

മുളയിലും കളിമണ്ണിലും നിർമ്മിച്ച വിവിധയിനം കരകൌശല വസ്തുക്കൾ ഇവിടെ വില്പനക്ക് ലഭ്യമാണ്. ഓർഡർ പ്രകാരം  കരകൌശല വസ്തുക്കൾ, ചുമർചിത്രങ്ങൾ നിർമ്മിച്ചു കൊടുക്കുകയും ചെയ്യും. 

Leave a Reply

Your email address will not be published.