ചോമ്പാൽ തീരദേശ മേഖലയിൽ കുടിവെള്ള വിതരണം പുനഃസ്ഥാപിക്കും

അഴിയൂർ : ദേശീയപാത വികസനത്തിന്റെ ഭാഗമായി സെൻട്രൽ മുക്കാളിയിൽ മുറിച്ചു മാറ്റിയ പൈപ്പുകൾ പുനസ്ഥാപിച്ച് മൂന്ന് ദിവസത്തിനുള്ളിൽ കുടിവെള്ളം എത്തിക്കുമെന്ന് പാത നിർമ്മാണവുമായി ബന്ധപ്പെട്ട കരാർ കമ്പനി അധികൃതർ അറിയിച്ചു.. ഇതുമായി ബന്ധപ്പെട്ട നിർമ്മാണ ജോലികൾ ബുധനാഴ്ച തുടങ്ങും. അഴിയൂർ പഞ്ചായത്തിലെ കറപ്പക്കുന്ന്, ബംഗ്ലക്കുന്ന്, പാതിരിക്കുന്ന് പ്രദേശങ്ങളിൽ കഴിഞ്ഞ പതിനാറ് ദിവസമായി പൈപ്പ് പൊട്ടിയതിനെ തുടർന്ന് കുടിവെള്ള വിതരണം മുടങ്ങിയത്. തുടർന്ന് ജനപ്രതിനിധികൾ സാമൂഹിക രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പ്രതിഷേധവുമായി ദേശീയപാത നിർമാണപ്രവൃത്തി നടക്കുന്ന സെൻട്രൽ മുക്കാളി എത്തിയിരുന്നു. 

പ്രതിഷേധക്കാരുമായി നടത്തിയ ചർച്ചയെ തുടർന്നാണ് വെള്ളം പുനസ്ഥാപിക്കാൻ തീരുമാനമായത്. രൂക്ഷമായ ശുദ്ധജലക്ഷാമം നേരിടുന്ന സ്ഥലത്തേക്ക് പോകുന്ന പൈപ്പ് പൊട്ടിയത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. ചർച്ചകളിൽ പ്രമോദ് മാട്ടാണ്ടി, പി ബാബുരാജ്, പി.കെ പ്രീത, ഹാരിസ് മുക്കാളി, കവിതാ അനിൽകുമാർ, പ്രദീപ് ചോമ്പാല,വി കെ അനിൽകുമാർ കെ പി ജയകുമാർ, കെ പി ഗോവിന്ദൻ, ഫിറോസ് കാളണ്ടി, സീനത്ത് ബഷീർ,ഷമീർ കുനിയിൽ, ഷംസീർ ചോമ്പാല, പാറേമ്മൽ പ്രകാശൻ, എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

വാഹനം നിയന്ത്രണം വിട്ടു ,വീടിൻെറ പോർച്ചിൽ നിർത്തിയിട്ട കാറിനു കേട് പാട് പറ്റി

Next Story

സംസ്ഥാനത്ത് വരുന്ന രണ്ടു ദിവസം കൂടി അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

Latest from Local News

ശാസ്ത്ര സാഹിത്യ പരിഷത്ത് കലാജാഥ ഇന്നു മുതല്‍

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കലാജാഥ ജനുവരി 19 മുതല്‍ ഫെബ്രുവരി 11 വരെ പര്യടനം നടത്തും.കാലാവസ്ഥാ വ്യതിയാനം ഉയര്‍ത്തുന്ന വെല്ലുവിളികളെ അതിജീവിച്ച്

ദുബൈ കെഎംസിസി ചേമഞ്ചേരി പഞ്ചായത്ത്‌ സ്പോർട്സ് വിഭാഗം Sporty സംഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണ്ണമെൻ്റ്

ദുബൈ കെഎംസിസി ചേമഞ്ചേരി പഞ്ചായത്ത്‌ സ്പോർട്സ് വിഭാഗം Sporty സംഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണ്ണമെന്റിന്റെ ഔദ്യോഗിക പ്രഖ്യാപനം കെഎംസിസി കോഴിക്കോട് ജില്ലാ സെക്രെട്ടറി

മെഡിക്കൽ കോളേജിലെ മരുന്ന് ക്ഷാമത്തിന്ന് ഉടൻ പരിഹാരം കാണണം – ഫാർമസിസ്റ്റ് അസോസിയേഷൻ

കോഴിക്കോട് മെഡിക്കൽ കോളേജിൽ മരുന്നുകളും മറ്റ് സർജിക്കൽ ഉപകരണങ്ങളും രോഗികൾക്ക് ലഭ്യമാവുന്നതിനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് കേരളാ പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 19 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 19 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.   1.ജനറൽ മെഡിസിൻ വിഭാഗം  ഡോ :