അമൃതം പൊടി മത്സര വിജയികളെ അനുമോദിച്ചു

നടുവണ്ണൂർ : അമൃതം പൊടി ഫുഡ്‌ കോമ്പിറ്റീഷൻ മത്സരത്തിൽ പങ്കെടുത്ത് പഞ്ചായത്ത്‌ തലത്തിൽ ഒന്നാം സ്ഥാനവും ബ്ലോക്ക്‌ തലത്തിൽ രണ്ടാം സ്ഥാനവും നേടിയ ഷെറീന കുറ്റിയുള്ളതിൽ പഞ്ചായത്ത്‌ തലത്തിൽ മികവ് തെളിയിച്ച ഫസ്ന വെള്ളിലാട്ട് എന്നിവരെ ഊരള്ളൂർ കൊട്ടുകുന്ന് അംഗൻവാടിയിൽ ഒരുക്കിയ ചടങ്ങിൽ അനുമോദിച്ചു . അരിക്കുളം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ എം സുഗതൻ വിജയികളെ മൊമെന്റോ നൽകി ആദരിച്ചു. വി. ബഷീർ അധ്യക്ഷനായി. അഷ്‌റഫ്‌ വള്ളോട്ട്, സി.കെ ദിനൂപ്, അംഗൻവാടി വർക്കർ പ്രിയ ടീച്ചർ എന്നിവർ സംസാരിച്ചു.

 

Leave a Reply

Your email address will not be published.