
ശബരിമലയിൽ സ്പോട്ട് ബുക്കിങ് തുടരുമെന്ന് മുഖ‍്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. വി.ജോയ് എം.എൽ.എയുടെ സബ്മിഷന് മറുപടി നൽകവേയാണ് മുഖ‍്യമന്ത്രിയുടെ പ്രഖ‍്യാപനം. ശബരിമലയിൽ വെർച്വൽ ക‍്യൂ മാത്രം മതിയെന്നായിരുന്നു സർക്കാർ നിലപാട്. എന്നാൽ ഈ നിലപാട് തിരുത്തിയാണ് പുതിയ തീരുമാനം പ്രഖ‍്യാപിച്ചത്.