അവശ്യ മരുന്നുകളുടെ വില കൂട്ടാന്‍ അനുമതി നല്‍കിയ കേന്ദ്ര സർക്കാർ തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളി :ഫാർമസിസ്റ്റ്സ് അസോസിയേഷൻ

അവശ്യമരുന്നുകളുടെ വില അമ്പത് ശതമാനം വർദ്ധിപ്പിക്കാൻ ഔഷധ കുത്തക കമ്പനികൾക്ക് അനുമതി നൽകിയ നാഷനൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റിയുടെ തീരുമാനം പിൻവലിക്കണമെന്ന് ഫാർമസിസ്റ്റ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

ആസ്തമ , ക്ഷയം മാനസികാരോഗ്യം, ഗ്ലൂക്കോമ ഉള്‍പ്പെടെയുള്ള അസുഖങ്ങളുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന പതിനൊന്ന് തരം മോളിക്യൂൾ കാററഗറിയിൽ പെട്ട അവശ്യ മരുന്നുകളുടെ വില അമ്പത് ശതമാനം വരെ വർദ്ധിപ്പിക്കാൻ അനുമതി കൊടുക്കുക വഴി ബഹുരാഷ്ട്ര ഔഷധ കുത്തക കമ്പനികൾക്ക് ജനങ്ങളുടെ ജീവൻ കൊണ്ടു പന്താടാനുള്ള അവസരമൊരുക്കിയിരിക്കുകയാണെന്നും ജനങ്ങളുടെ ആരോഗ്യ സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്ന തീരുമാനം കേന്ദ്ര സർക്കാർ ഉടൻ പിൻവലിക്കണമെന്നും ഫാർമസിസ്റ്റ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു .
ജില്ലാ പ്രസിഡണ്ട് മഹമൂദ് മൂടാടി ആദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സിക്രട്ടറി എം.ജിജീഷ് , സംസ്ഥാന കമ്മിററിയംഗം ടി. സതീശൻ, നവീൻലാൽ പാടിക്കുന്ന്, പി.എം സുരേഷ്, ഷഫീഖ് കൊല്ലം, ജസ്ല എം.കെ, ഷാഹി.പി പി, റനീഷ്.എ.കെ,
രാഗില, റാബിയ എന്നിവർ സംസാരിച്ചു. എസ്ഡി സലീഷ് കുമാർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

മെഡിക്കല്‍ കോളേജില്‍ ഒ പി ടിക്കറ്റിന് ഫീസ് ഈടാക്കുന്നത് പരിഗണിക്കും: ജില്ല കളക്ടര്‍

Next Story

കൊയിലാണ്ടി സബ്ജില്ലാ ക്രിക്കറ്റ് മത്സരം കൊയിലാണ്ടി ജി വി എച്ച് എസ് എസിന് ജയം

Latest from Local News

പുത്തഞ്ചേരി യുദ്ധസ്മാരക മന്ദിര സമര്‍പ്പണം കേന്ദ്രമന്ത്രി സുരേഷ് ഗോപി നിര്‍വ്വഹിക്കും

രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച ധീര സൈനികരുടെ ഓര്‍മ്മയ്ക്കായി പുത്തഞ്ചേരിയില്‍ നിര്‍മ്മിച്ച യുദ്ധ സ്മാരക മന്ദിര സമര്‍പ്പണം ജനുവരി 24ന് കേന്ദ്ര മന്ത്രി

ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിൽ പുതുതായി നിർമ്മിച്ച ക്ഷേത്ര പ്രവേശന വീഥി സമർപ്പണം ജനുവരി 26 ന്

ചേമഞ്ചേരി: ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിൽ തീർത്ഥകുളത്തിന് വടക്കുഭാഗത്ത് പുതുതായി നിർമ്മിച്ച ക്ഷേത്ര പ്രവേശന വീഥിയുടെ സമർപ്പണ ചടങ്ങ് ജനുവരി 26 ന്കാലത്ത്

താമരശ്ശേരി പുതുപ്പാടി സുബൈദ കൊലക്കേസിൽ പ്രതിയായ മകൻ ആഷിഖിനെ കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

താമരശ്ശേരി പുതുപ്പാടി സുബൈദ കൊലക്കേസിൽ പ്രതിയായ മകൻ ആഷിഖിനെ കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. കസ്റ്റഡിയിൽ മാനസിക വിഭ്രാന്തി കാണിച്ചതിനെ

കൊയിലാണ്ടി സെറ്റോ സംഘടനകളുടെ നേതൃത്വത്തിൽ സർക്കാർ ജീവനക്കാരും അദ്ധ്യാപകരും പണിമുടക്കി

കൊയിലാണ്ടി: സെറ്റോ സംഘടനകളുടെ നേതൃത്വത്തിൽ സർക്കാർ ജീവനക്കാരും അദ്ധ്യാപകരും പണിമുടക്കി. പണിമുടക്കിനോടനുബന്ധിച്ച് കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷനിൽ പ്രതിഷേധ പ്രകടനവും വിശദീകരണ

കൊയിലാണ്ടി നഗരസഭയുടെ സഹകരണത്തോടെ ഹാർമണി കൊയിലാണ്ടി എം ടി – പി ജയചന്ദ്രൻ – മണക്കാട്ട് രാജൻ അനുസ്മരണം നടത്തുന്നു

കൊയിലാണ്ടി നഗരസഭയുടെ സഹകരണത്തോടെ ഹാർമണി കൊയിലാണ്ടി ജനു: 25 ന് വൈകീട്ട് 4 മണി മുതൽ എം ടി – പി