മേപ്പയ്യൂരിൽ യു ഡി.എഫ് പ്രതിഷേധ പ്രകടനം നടത്തി

മേപ്പയ്യൂർ:കണ്ണൂർ എ.ഡി.എമ്മിനെ ആത്മഹത്യയിലേക്ക് നയിച്ച എൽ.ഡി.എഫ് ഭരണവർഗ്ഗത്തിന്റെ നിലപാടിൽ പ്രതിഷേധിച്ച് യു.ഡി.എഫ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മേപ്പയ്യൂർ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.പ്രകടനത്തിന് പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ പറമ്പാട്ട് സുധാകരൻ,കൺവീനർ എം.കെ അബ്ദുറഹിമാൻ,ഡി.സി.സി സെക്രട്ടറി ഇ അശോകൻ,മണ്ഡലം മുസ് ലിം ലീഗ് ജനറൽ സെക്രട്ടറി ടി.കെ.എ ലത്തീഫ്,ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് കെ.പി രാമചന്ദ്രൻ,പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡന്റ് കമ്മന അബ്ദുറഹിമാൻ, പി.കെ അനീഷ്,കീഴ്പോട്ട് അമ്മത്,കെ.പി വേണുഗോപാൽ,മുജീബ് കോമത്ത്,സി.പി നാരായണൻ,കീഴ്പോട്ട് പി മൊയ്തി,അന്തേരി ഗോപാലകൃഷ്ണൻ,സി.എം ബാബു,ഷബീർ ജന്നത്ത്,ഫൈസൻ ചാവട്ട്,ശ്രീനിലയം വിജയൻ,കെ.എം ശ്യാമള,കെ.സി അബ്ദുറഹിമാൻ,എം പ്രസന്നകുമാരി എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.