മുചുകുന്ന് കോളേജിൽ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്ന അക്രമ സംഭവത്തിന് നേതൃത്വം കൊടുത്ത കാനത്തിൽ ജമീല എം.എൽ.എയുടെ ഓഫീസ് ജീവനക്കാരനെ പുറത്താക്കണമെന്ന് യു.ഡി.എഫ് യോഗം ആവശ്യപ്പെട്ടു. അഞ്ച് സീറ്റുകളിൽ യു.ഡി.എസ്.എഫ് സ്ഥാനാർത്ഥികൾ ജയിച്ചതിൽ വിറളിപൂണ്ട ഡി.വൈ.എഫ് .ഐ സംഘം നടത്തിയ അക്രമത്തിലും കൊലവിളി പ്രകടനത്തിലും യു.ഡി.എഫ് കൊയിലാണ്ടി മണ്ഡലം നേതൃയോഗം ശക്തമായി പ്രതിഷേധിച്ചു.
പ്രകോപനപരമായ മുദ്രാവാക്യത്തിനും അതിക്രമങ്ങൾക്കും നേതൃത്വം നല്കിയ ജീവനക്കാരനെ പുറത്താക്കണമെന്നാവശ്യപ്പെട്ടു ഒക്ടോബർ 19 ന് എം.എൽ.എ ഓഫിസിലിലേക്ക് യുവജന സംഘടനകളുടെ നേതൃത്വത്തിൽ ബഹുജന മാർച്ച് നടത്തും. കൊയിലാണ്ടിയിൽ ജനാധിപത്യ സംരക്ഷണ സദസ് സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. മണ്ഡലം ചെയർമാൻ മഠത്തിൽ അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. വി.പി. ഭാസ്കരൻ, സി. ഹനീഫ, അഡ്വ കെ. വിജയൻ, എൻ. മുരളിധരൻ, ഫാസിൽ നടേരി, കെ.പി.വിനോദ്കുമാർ, എൻ.പി. മുഹമ്മദ് ഹാജി, വി.ടി സുരേന്ദ്രൻ, വി.ടി. സുധാകരൻ, വി.വി സുധാകരൻ, സി.പി അലി, ചെറുവക്കാട്ട് രാമൻ, തെൻഹീർ കൊല്ലം, മുഹമ്മദലി മുതുകുനി, ആസിഫ്കലാം, സിഫാദ് ഇല്ലത്ത്, പി. കെ മുഹമ്മദലി, ഇ.ടി. ബിജു തുടങ്ങിയവർ പ്രസംഗിച്ചു.