തിക്കോടിയിൽ റെയിൽവേ സ്റ്റേഷൻ ഉൾപ്പെടെയുള്ള നിരവധി സ്ഥാപനങ്ങളും ആയിരക്കണക്കിന് വിദ്യാർത്ഥികളും റോഡ് മുറിച്ചു കടക്കാൻ വലിയ ബുദ്ധിമുട്ടാണ് നിലവിൽ അനുഭവിക്കുന്നത് എൻഎച്ച്ന്റെ പ്രവർത്തനം പൂർത്തീകരിച്ചു കഴിഞ്ഞാൽ കിലോമീറ്റർ ഓളം സഞ്ചരിച്ചാൽ മാത്രമേ റോഡ് മുറിച്ച് കടക്കാൻ സാധിക്കുകയുള്ളൂ ഇത് പാവപ്പെട്ട വിദ്യാർത്ഥികൾക്കും പാവപ്പെട്ട ജനങ്ങൾക്കും വലിയ ബുദ്ധിമുട്ടാണ് നേരിടേണ്ടി വരിക ഇത് ചൂണ്ടിക്കാണിച്ച് തിക്കോടി ഡെവലപ്മെന്റ് ഫോറത്തിനു വേണ്ടി നൗഷാദ് നൽകിയ പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തത് തുടർന്നും അടിപ്പാത ലഭിക്കുന്നത് വരെ ഇത്തരം നിയമനടപടികളുമായി ശക്തമായി മുന്നോട്ടു പോകുമെന്ന് തിക്കോടി ഡെവലപ്മെന്റ് ഫോറം ഹൈപ്പവർ കമ്മിറ്റി അറിയിച്ചു യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ വിപി ദുൽഖിഫിൽ ഹൈപ്പവർ കമ്മിറ്റി അംഗങ്ങളായ കെ പി രമേശൻ, കുഞ്ഞമ്മദ് പി പി,നൗഷാദ് കെ, ഫൈസൽ കണ്ണോത്ത്,
സുബൈർ പി ടി, മോഹനൻ ഒ കെ,ഗിരീഷ് എ കെ, നജ്മുദ്ദീൻ എന്നിവർ സംസാരിച്ചു.